ബഹ്റിനെ മറികടന്ന് ജപ്പാന്‍ ക്വാര്‍ട്ടറില്‍
കൊല്‍ക്കത്ത: പൊരുതിക്കളിച്ച ബഹ്റിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്പിച്ച് ഏഷ്യന്‍ ശക്തികളായ ജപ്പാന്‍ ജനവരി 17 ബുധനാഴ്ച സഹാരാ കപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
40ാം മിനിറ്റില്‍ സ്ട്രൈക്കര്‍ ഓള്‍ട്ടയും കളിയുടെ അവസാന നിമിഷത്തില്‍ പകരക്കാരനായി ഇറങ്ങിയ സ്ട്രൈക്കര്‍ സെകിനുമാണ് ജപ്പാനു വേണ്ടി ഗോളുകള്‍ നേടിയത്.
ക്വാര്‍ട്ടറില്‍ കടക്കാന്‍ സമനിലമാത്രം മതിയായിരുന്നെങ്കിലും ജപ്പാന്‍ കിക്കോഫ് മുതല്‍ ആക്രമണഫുട്ബോളാണ് പുറത്തെടുത്തത്. എന്നാല്‍ നാലാം ഗ്രൂപ്പിലെ ഏറ്റവും ദുര്‍ബലടീമായ ബഹ്റിന്റെ അസാധാരണ ചെറുത്തുനില്പ് ജപ്പാനില്‍ നേരിയ ആശങ്ക ഉയര്‍ത്തി.
ഈ വിജയത്തോടെ ജപ്പാന്‍ നാലാം ഗ്രൂപ്പിലെ രണ്ടാമത്തെ ടീമായാണ് ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. എല്ലാ കളിയും ജയിച്ച് ചിലി നേരത്തെ ക്വാര്‍ട്ടറില്‍ സ്ഥാനം നേടിയിരുന്നു.












Click it and Unblock the Notifications