ഗോള്‍ഡന്‍ ഗോളില്‍ ബോസ്നിയ സെമിയില്‍
കൊച്ചി: ലാറ്റിനമേരിക്കന്‍ ശക്തിയായ ഉറുഗ്വെയെ ഗോള്‍ഡന്‍ ഗോളില്‍ തകര്‍ത്ത് ബോസ്നിയ സഹാരാ കപ്പിനുവേണ്ടിയുള്ള മില്ലേനിയം സൂപ്പര്‍ സോക്കര്‍ ടൂര്‍ണമെന്റിന്റെ സെമിയിലെത്തുന്ന ആദ്യടീമായി.
ജനവരി 18 വ്യാഴാഴ്ച കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തില്‍ നടന്ന ഒന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ മിര്‍സാദ് ബെസ്ലിജയാണ് സുവര്‍ണഗോള്‍ നേടിയത്.
നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടുഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞതിനെത്തുടര്‍ന്നാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. എക്സ്ട്രാ ടൈമിന്റെ ഏഴാം മിനിറ്റില്‍ തന്നെ ബോസ്നിയ ലക്ഷ്യം നേടി. പകരക്കാരനായി ഇറങ്ങിയ മിര്‍സാദ് ഒറ്റക്കുമുന്നേറി ഉറുഗ്വെ ഗോളിയെ ഡ്രിബ്ലിംഗ് പാടവത്തില്‍ കീഴ്പ്പെടുത്തിയാണ് മനോഹരമായ ഗോള്‍ നേടിയത്.
നേരത്തെ സെഹ്റുദ്ദിന്‍ കവ്സോവിക്കും ക്യാപ്റ്റന്‍ സെലുദ്ദീന്‍ മുഷാരെമോവിക്കും ബോസ്നിയക്കുവേണ്ടി ഗോള്‍ നേടി. ഡാനിയല്‍ പെരേരയും സെഗാലെസ് ജുവാനുമാണ് ഉറുഗ്വെയും ഗോളുകള്‍ നേടിയത്.












Click it and Unblock the Notifications