കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനന്ദിനു വീണ്ടും സമനില

  • By Staff
Google Oneindia Malayalam News

വിക് ആന്‍സി: ഹോളണ്ടില്‍ നടക്കുന്ന കോറസ് ചെസ് കിരീടത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനു വീണ്ടും സമനില.

ജനവരി 18 വ്യാഴ്യാഴ്ച നടന്ന അഞ്ചാം റൗണ്ടില്‍ ഉക്രെയിനിന്റെ വാസിലി ഇവാഞ്ചുക്കുമായുള്ള ഗെയിമാണ് സമനിലയിലായത്.മത്സരം തുടങ്ങി 19-ാം നീക്കത്തില്‍ ആനന്ദും ഇവാഞ്ചുക്കും പരസ്പരം സമനില സമ്മതിക്കുകയായിരുന്നു.

ഈ ടൂര്‍ണ്ണമെന്റില്‍ ആനന്ദിന്റെ നാലാം സമനിലയാണിത്.ഇതോടെ ആനന്ദിന് മൂന്നു പോയിന്റായി. ഗാരി കാസ്പറോവും മൈക്കേല്‍ ആഡംസും തമ്മില്‍ നടന്ന മത്സരവും സമനിലയില്‍ കലാശിച്ചു.വാസിലിന്‍ ടൊപോലോവും മൈക്കേല്‍ ആഡംസും തമ്മില്‍ നടന്ന പോരാട്ടവും സമനിലയിലായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X