കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാ കപ്പ് ക്രിക്കറ്റ് മാറ്റിവച്ചു

  • By Staff
Google Oneindia Malayalam News

ലാഹോര്‍: കറാച്ചിയില്‍ ഈ വര്‍ഷം ഏപ്രിലില്‍ നടക്കാനിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ഒരു വര്‍ഷത്തേക്ക് മാറ്റിവച്ചു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സയ്യദ് ജനവരി 21 ഞായറാഴ്ച അറിയിച്ചതാണ് ഇക്കാര്യം.

ഈ വര്‍ഷം ഏഷ്യാ കപ്പിന് പകരം ഏഷ്യന്‍ ടെസ്റ് ചാമ്പ്യന്‍ഷിപ്പ് നടത്തും. ഏഷ്യന്‍ ടെസ്റ് ചാമ്പ്യന്‍ഷിപ്പ് അടുത്ത വര്‍ഷം സപ്തംബര്‍ മുതല്‍ ജനവരി വരെ നടത്താനാണ് നിശ്ചയിച്ചിരുന്നതെന്ന് ഹുസൈന്‍ പറഞ്ഞു. പാകിസ്ഥാന്റെയും ഇന്ത്യയുടെയും ക്രിക്കറ്റ് ബന്ധങ്ങളിലുണ്ടായിട്ടുള്ള അസ്വാരസ്യങ്ങളുമായി ടൂര്‍ണ്ണമെന്റ് മാറ്റിവച്ചതിന് ബന്ധമില്ലെന്നും ഹുസൈന്‍ വ്യക്തമാക്കി.

ഏഷ്യാ കപ്പിന് വേണ്ടിയുള്ള മത്സരങ്ങള്‍ അടുത്ത വര്‍ഷം ഏപ്രിലില്‍ പാകിസ്ഥാനില്‍ നടക്കുമെന്ന് ഹുസൈന്‍ പറഞ്ഞു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ, ഹോംഗ്കോഗ് എന്നീ രാജ്യങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X