യൂഗോസ്ലാവിയയും ചിലിയും സെമിയില്‍
ഗോവ: യൂഗോസ്ലാവിയയും ചിലിയും സഹാരാ കപ്പിനു വേണ്ടിയുള്ള മില്ലേനിയം സൂപ്പര്‍ സോക്കര്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു.
ജനവരി 20 ശനിയാഴ്ച ഗോവയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ യൂഗോസ്ലാവിയ റൊമാനിയയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് കീഴ്പ്പെടുത്തിയാണ് സെമിയിലെത്തിയത്. 30ാം മിനിറ്റില്‍ ഇിക്സാസയും 45ാം മിനിറ്റില്‍ ഇഗറുമാണ് യുഗോസ്ലാവ്യയ്ക്കു വേണ്ടി ഗോളുകള്‍ നേടിയത്.
ശനിയാഴ്ച തന്നെ കൊല്‍ക്കത്തയില്‍ നടന്ന മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ ഐസ്ലാന്‍ഡിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് കീഴ്പ്പെടുത്തിയാണ് ചിലി സെമിയില്‍ കടന്നത്. ഗോണ്‍സാലസിന്റെ വകയായിരുന്നു രണ്ടുഗോളുകളും. ഒന്നാം പകുതിയുടെ 36ാം മിനിറ്റിലും രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റിലും.
ജനവരി 22 തിങ്കളാഴ്ച നടക്കുന്ന ആദ്യസെമിയില്‍ ചിലി ബോസ്നിയെയെ നേരിടും. ജനവരി 18 വ്യാഴാഴ്ച കൊച്ചയില്‍ നടന്ന ആദ്യക്വാര്‍ട്ടര്‍ ഫൈനലില്‍ ഉറുഗ്വെയെ തോല്പിച്ച് ബോസ്നിയ സെമിയിലെത്തിയിരുന്നു.












Click it and Unblock the Notifications