ജപ്പാന്‍ സെമിയില്‍
കൊല്‍ക്കത്ത: ഏഷ്യന്‍ ചാമ്പ്യന്മാരായ ജപ്പാന്‍ സഹാരാ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ നടന്നു. ജനവരി 21 ഞായറാഴ്ച കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ ജോര്‍ദാനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്പിച്ചു.
തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തില്‍ ജപ്പാനു വേണ്ടി യോസിമാസാ ഫിജിത്, ഓഹ്ത കീസൂകെ, കീജിയ് ഓഷിമുറ, റിദെകി സീകിന്‍ എന്നിവര്‍ ഗോളുകള്‍ നേടി. ആദ്യ പകുതിയില്‍ വിജയികള്‍ 2-0ത്തിന് മുന്നിലായിരുന്നു.
ആദ്യ പകുതിയുടെ 25ാം മിനിറ്റില്‍ തന്നെ ജപ്പാന്‍ ലീഡ് നേടി. അഞ്ചു മിനിറ്റിന് ശേഷം കീസുകെ ലീഡ് 2-0 ആക്കി മാറ്റി. ഇടവേളയ്ക്കു ശേഷം ജോര്‍ദാന്‍ ടീമംഗങ്ങള്‍ നിലയുറപ്പിക്കുന്നതിനു മുമ്പു തന്നെ ജപ്പാന്‍ ലീഡ് വര്‍ദ്ധിപ്പിച്ചു. 54ാം മിനിറ്റില്‍ ഓഷിമുറെയുടെ വകയായിരുന്നു ആ ഗോള്‍. രണ്ടു മിനിറ്റുകള്‍ക്കു ശേഷം സീകിന്‍ അവസാനത്തെ ഗോളും നേടി.
ജനവരി 23 ചൊവാഴ്ച കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ജപ്പാന്‍ യൂഗോസ്ലാവ്യയെ നേരിടും. ആദ്യ സെമിയില്‍ ജനവരി 22 തിങ്കളാഴ്ച ചിലി ബോസ്നിയയോട് ഏറ്റുമുട്ടും.












Click it and Unblock the Notifications