സാംപ്രാസ് പുറത്ത്; അഗാസി, അന്ന ക്വാര്‍ട്ടറില്‍
മെല്‍ബണ്‍: ആസ്ത്രലിേയന് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പീറ്റ് സാംപ്രാസും ആന്ദ്രെ അഗാസിയും തമ്മിലുള്ള പോരാട്ടം സ്വപ്നം കണ്ടവര്‍ക്ക് നിരാശ. ജനവരി 21 ഞായറാഴ്ച നടന്ന പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ അഗാസി ജയം കണ്ട് ക്വാര്‍ട്ടറില്‍ കടന്നപ്പോള്‍ സാംപ്രാസിന് അടിതെറ്റി.
സ്വന്തം നാട്ടുകാരനായ ടോഡ് മാര്‍ട്ടിനാണ് 13 തവണ ഗ്രാന്റ് സ്ലാം കിരീടം നേടിയ സാംപ്രാസിന്റെയും കാണികളുടെയും മോഹങ്ങള്‍ തല്ലിക്കൊഴിച്ചത്. പ്രി ക്വാര്‍ട്ടറില്‍ 6-7, 6-3, 6-4, 6-4 എന്ന സ്കോറിന് മാര്ട്ടിന് സാംപ്രാസിനെ മറികടന്നു. ആദ്യറൗണ്ടുമുതല്‍ അത്ര ഫോമിലല്ലാതിരുന്ന സാംപ്രാസിന്റെ ആസ്ത്രേലിയന്‍ ഓപ്പണ്‍ സാധ്യതകളെക്കുറിച്ച് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു.
എന്നാല്‍ ആറാം സീഡ് ആന്ദ്രെ അഗാസി തന്റെ മികച്ച ഫോം തുടരുകയാണ്. ആസ്ത്രേലിയയുടെ ആന്ദ്രെ ഇല്ലിക്കെതിരെ ആദ്യസെറ്റ് നഷ്ടപ്പെട്ടെങ്കിലും 6-7, 6-3, 6-0, 6-3 എന്ന സ്കോറില്‍ അഗാസി മത്സരം വിജയിച്ചു. സാംപ്രാസിനെ തോല്പിച്ച ടോഡ് മാര്‍ട്ടിനാണ് ക്വാര്‍ട്ടറില്‍ അഗാസിയുടെ എതിരാളി.
എട്ടാം സീഡ് ടിം ഹെന്മാനെ 6-2, 6-3, 6-3 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് 12ാം സീഡ് പാട്രിക് റാഫ്റ്ററും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. 14ാം സീഡ് ഡൊമിനിക്ക് ഹ്ബാറ്റിയാണ് ക്വാര്‍ട്ടറില്‍ റാഫ്റ്ററിന്റെ എതിരാളി. രണ്ടാം സീഡ് മരാത് സഫിനെ 6-2, 7-6, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഹ്ബാറ്റി ക്വാര്‍ട്ടറിലെത്തിയത്.
വനിതാ വിഭാഗത്തില്‍ ഇതുവരെ വലിയ അട്ടിമറിയൊന്നും നടന്നിട്ടില്ല. രണ്ടാം സീഡും ഇപ്പോഴത്തെ ചാമ്പ്യനുമായ ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ട് ബെല്‍ജിയത്തിന്റെ കിം ക്ലിസ്റേഴ്സിനെ 6-4, 6-0 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ കടന്നു. ഫാഷന്‍ സുന്ദരി റഷ്യയുടെ അന്ന കൂര്ണിക്കോവയാണ് ക്വാര്‍ട്ടറില്‍ ഡാവന്പോര്ട്ടിനെ നേരിടുക. ജര്‍മ്മനിയുടെ ബാര്‍ബറ റിറ്റ്നറെ 6-3, 6-1 എന്ന സ്കോറിനാണ് കൂര്‍ണിക്കോവ മറികടന്നത്.
മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ നാലാം സീഡ് മോണിക്കാ സെലസ് 12ാം സീഡ് ജെന്നിഫര്‍ കപ്രിയാറ്റിയെ നേരിടും. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ ജര്‍മ്മനിയുടെ ജസ്റിന്‍ ഹെനിനെ 4-6, 6-4, 6-4 എന്ന സ്കോറിനാണ് സെലസ് മറികടന്നത്. സ്പെയിനിന്റെ മാര്‍ത്ത മരേറോയ്ക്കെതിരെയായിരുന്നു കപ്രിയാറ്റിയുടെ വിജയം. സ്കോര്‍: 7-5, 6-1.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications