ക്രാംനിക്കും കാസ്പറോവും മുന്നില്‍
വിക് ആന്‍ സി: ഹോളണ്ടില്‍ നടക്കുന്ന കോറസ് അന്താരാഷ്ട്ര ചെസ് ടൂര്‍ണ്ണമെന്റില്‍ വ്ലാഡിമിര്‍ ക്രാംനിക്കും ഗാരികാസ്പറോവും മുന്നില്‍.
ഏഴാം റൗണ്ടിലെ മത്സരത്തില്‍ വാസിലി ഇവാഞ്ചുക്കിനെതിരെ വിജയം നേടിയതോടെയാണ് ക്രാംനിക്കും കാസ്പറോവിനൊപ്പം മുന്നിലെത്തിയത്.
മറ്റൊരു മത്സരത്തില്‍ ഗാരി കാസ്പറോവ് ടോപൊലോവിനെതിരെ അസാധ്യജയം നേടി.34 നീക്കത്തിനുള്ളില്‍ ടോപൊലോവ് പരാജയം സമ്മതിക്കുകയായിരുന്നു.
മൈക്കേല്‍ ആഡംസും അലക്സി ഷിറോവും തമ്മിലുള്ള മത്സരം സമനിലയിലായി.ആനന്ദിന് ഇക്കുറിയും പിഴച്ചു.മൊറൊസെവിച്ചുമായുള്ള മത്സരത്തില്‍ നേടിയെടുക്കാവുന്ന വിജയം ആനന്ദ് പാഴാക്കുകയായിരുന്നു.മത്സരം സമനിലയില്‍ കലാശിച്ചു.












Click it and Unblock the Notifications