മാഗ്നസ് നോര്‍മന്‍ പുറത്ത്
മെല്‍ബണ്‍: ആസ്ത്രേലിയന്‍ ഓപ്പണിന്റെ പ്രീക്വാര്‍ട്ടറില്‍ നാലാം സീഡ് മാഗ്നസ് നോര്‍മനെ തകര്‍ത്ത് 16ാം സീഡ് സെബാസ്റ്യന്‍ ഗ്രോസ്ജീന്‍ ക്വാര്‍ട്ടറില്‍ കടന്നു. സ്പെയിനിന്റെ കാര്‍ലോസ് മോയയെയാണ് ഗ്രോസ്ജീന്‍ ക്വാര്‍ട്ടറില്‍ നേരിടുക.
ജനവരി 22 തിങ്കളാഴ്ച വൈകി നടന്ന പ്രീക്വാര്‍ട്ടറില്‍ തുടക്കം മുതലേ നോര്‍മന്റെ താളം തെറ്റിയിരുന്നു. ആദ്യസെറ്റില്‍ രണ്ടു പേരും ഓരോ തവണ വീതം സര്‍വീസ് ഭേദിച്ചപ്പോള്‍ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കര്‍ 7-6ന് നേടിയ ഗ്രോസ്ജീന്‍ രണ്ടാം സെറ്റ് 6-3ന് കരസ്ഥമാക്കി.
മൂന്നാം സെറ്റില്‍ നോര്‍മന്‍ തന്റെ പ്രതിഭയ്ക്കൊത്ത് കളിച്ചു. ഫലം അനായാസം സെറ്റ് കൈയില്‍ (6-0). എന്നാല്‍ നാലാം സെറ്റില്‍ താളം വീണ്ടെടുത്ത ഗ്രോസ്ജീന്‍ സെറ്റും (സ്കോര്‍ 6-4)മാച്ചും കരസ്ഥമാക്കി.
ജര്‍മ്മനിയുടെ റെയ്നര്‍ ഷൂട്ട്ലറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സീഡ് ചെയ്യപ്പെടാത്ത കാര്‍ലോസ് മോയ ക്വാര്‍ട്ടറിലെത്തിയത്. (സ്കോര്‍: 7-6, 6-3, 6-4).












Click it and Unblock the Notifications