കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയലീഗ്: ചര്‍ച്ചില്‍ ബ്രദേഴ്സ് ശനിയാഴ്ച എത്തും

  • By Staff
Google Oneindia Malayalam News

കൊച്ചി: ജനവരി 27 ശനിയാഴ്ച കൊച്ചിയില്‍ തുടങ്ങുന്ന ദേശീയ ഫുട്ബോള്‍ ലീഗ് മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഗോവ ചര്‍ച്ചില്‍ ബ്രദേഴ്സ് ജനവരി 25 വ്യാഴാഴ്ച എത്തും.

എഫ്സി കൊച്ചിനും ചര്‍ച്ചില്‍ ബ്രദേഴ്സും തമ്മിലാണ് കൊച്ചിയിലെ ഉദ്ഘാടനമത്സരം. രണ്ടു തവണ ദേശീയ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ചര്‍ച്ചില്‍ ബ്രദേഴ്സ് ഗോവയില്‍ പ്രൊഫഷണല്‍ ലീഗ് ചാമ്പ്യന്മാരുമാണ്.

ഘാനയുടെ അന്താരാഷ്ട്ര ഗോള്‍കീപ്പര്‍ ഫിലിപ്പ് എന്‍സ, ഹുസൈന്‍, ഉക്രേനിയന്‍ താരം ആന്ദ്രേ ഇഗോര്‍, ദേശീയ ലീഗിലെ മികച്ച സ്കോറര്‍ ഫ്രാന്‍സിസ് സില്‍വേര, റോക്കി ബരേറ്റോ, നോയല്‍ വില്‍സണ്‍, മഹേഷ് ഗാവ്ലി തുടങ്ങിയ വന്‍ താരനിര തന്നെ ചര്‍ച്ചില്‍ ടീമിലുണ്ട്.

ശനിയാഴ്ച വൈകീട്ട് ആറു മണിക്കാണ് മത്സരം. ഗ്യാലറി-കസേര പ്രതിദിന ടിക്കറ്റ് കൗണ്ടര്‍ഫോയില്‍ അതാത് ദിവസം നറുക്കിട്ടെടുത്ത് ഒരാള്‍ക്ക് ആലുക്കാസ് ജ്വല്ലറി ഒരു പവന്‍ സമ്മാനം നല്‍കും. എല്ലാ മത്സരത്തിനും നറുക്കെടുപ്പ് ഉണ്ടായിരിക്കും. സീസണ്‍ ടിക്കറ്റുകളുടെ കൗണ്ടര്‍ ഫോയില്‍ നറുക്കിട്ടും സമ്മാനം നല്‍കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X