ഡാവന്‍പോര്‍ട്ട്, റാഫ്റ്റര്‍ സെമിയില്‍
മെല്‍ബണ്‍: കാണികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഹരമായ സുന്ദരിക്ക് നിലവിലെ ചാമ്പ്യന്റെ മുന്നില്‍ അടിതെറ്റി. ടെന്നീസിലെ ഫാഷന്‍ സുന്ദരി റഷ്യക്കാരി അന്ന കുര്‍ണിക്കോവ രണ്ടാം സീഡും ഇപ്പോഴത്തെ ചാമ്പ്യനുമായ ലിന്‍ഡ്സെ ഡാവന്പോര്ട്ടിനോട് തോറ്റ് ആസ്ത്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്ത്.
ജനവരി 23 ചൊവാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ അന്ന ഡാവന്പോര്ട്ടിന് എതിരാളിയേ അല്ലായിരുന്നു. ഒരു മണിക്കൂര്‍ നീണ്ട മത്സരത്തില്‍ 6-4, 6-2 എന്ന സ്കോറിനാണ് ഡാവന്‍പോര്‍ട്ട് അന്നയെ തറപറ്റിച്ചത്. മോണിക്കാ സെലസിനെ തോല്പിച്ച ജെന്നിഫര്‍ കപ്രിയാറ്റിയാണ് ഡാവന്‍പോര്‍ട്ടിന്റെ സെമി എതിരാളി.
പുരുഷവിഭാഗത്തില്‍ നാട്ടുകാരായ കാണികളുടെ പിന്തുണയോടെ കളിച്ച 12ാം സീഡ് പാട്രിക് റാഫ്റ്റര്‍ സെമിയില്‍ കടന്നു. 14ാം സീഡ് ഡൊമിനിക് ഹ്ബാറ്റിയെയാണ് റാഫ്റ്റര്‍ ക്വാര്‍ട്ടറില്‍ തോല്പിച്ചത്. സ്കോര്‍: 6-2, 6-7, 7-5, 6-0.
ആദ്യസെറ്റ് എളുപ്പത്തില്‍ നേടിയ റാഫ്റ്റര്‍ കളി പെട്ടെന്നുതന്നെ ജയിക്കുമെന്ന് തോന്നിയെങ്കിലും രണ്ടാം സെറ്റില്‍ ഹ്ബാറ്റി ശക്തമായി തിരിച്ചുവന്നു. ഇരുവരും സര്‍വീസുകള്‍ നിലനിര്ത്തിപോയപ്പോള് രണ്ടാം സെറ്റിന്റെ ഫലമറിയാന്‍ ടൈബ്രേക്കര്‍ വേണ്ടിവന്നു. മൂന്നാം സെറ്റിന്റെ തുടക്കത്തിലും ഹ്ബാറ്റി മികച്ച ഫോമിലായിരുന്നു. എന്നാല്‍ അവസരത്തിനൊത്തുയര്‍ന്ന റാഫ്റ്റര്‍ സെറ്റ് 7-5ന് കൈക്കലാക്കി. അവസാന സെറ്റില്‍ ഹ്ബാറ്റിയ്ക്ക് റാഫ്റ്ററിനെ എതിരിടാനുള്ള മനക്കരുത്ത് ഇല്ലായിരുന്നു. സെമിയില്‍ റാഫ്റ്റര്‍ നിലവിലുള്ള ചാമ്പ്യന്‍ ആന്ദ്രേ അഗാസിയെ നേരിടും.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications