ഫാക്ടില്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ്
കൊച്ചി: ഫാക്ട് കൊച്ചിന്‍ ഡിവിഷന്‍ സ്പോര്‍ട്സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 13-ാമത് ഓള്‍ കേരള ഇന്‍വിറ്റേഷന്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഫാക്ട് ഫ്ലഡ് ലിറ്റ് സ്റേഡിയത്തില്‍ ജനവരി 30 ചൊവാഴ്ച മുതല്‍ ഫിബ്രവരി നാല് ഞായറാഴ്ച വരെ നടക്കും.
ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം 30ന് വൈകിട്ട് ആറരയ്ക്ക് ഫാക്ട് കൊച്ചിന്‍ ഡിവിഷന്‍ ജനറല്‍ മാനേജര്‍ ടി.ജെ.എബ്രഹാം നിര്‍വഹിക്കും. പുരുഷവിഭാഗം ജേതാക്കള്‍ക്ക് ഫാക്ട് എവര്‍റോളിംഗ് ട്രോഫിയും ഹരീഷ്കുമാര്‍ മെമ്മോറിയല്‍ ട്രോഫിയും സമ്മാനിക്കും.
വനിതാ വിഭാഗത്തിലെ വിജയികള്‍ ടി.ബാലമുകുന്ദന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി, ഫാക്ട് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് എവര്‍റോളിംഗ് ട്രോഫി എന്നിവയ്ക്കും അര്‍ഹരാകും.
പുരുഷവിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ കസ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ്, കെഎസ്ഇബി, കേരള പൊലീസ്, കേരളവര്‍മ്മ കോളേജ്, ആലപ്പുഴ ടൗണ്‍ ക്ലബ്, ആലുവ കാര്‍മ്മല്‍ ക്ലബ്, ഫാക്ട് കൊച്ചിന്‍ ഡിവിഷന്‍ എന്നീ ടീമുകള്‍ നോക്കൗട്ട് അടിസ്ഥാനത്തില്‍ മത്സരിക്കും.
വനിതാ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കെഎസ്ഇബി, ഫാക്ട് ഉദ്യോഗമണ്ഡല്‍, എറണാകുളം സെന്റ് തെരേസാസ് കോളേജ്, ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് എന്നീ ടീമുകള്‍ ലീഗടിസ്ഥാനത്തിലും മത്സരിക്കും. ടൂര്‍ണമെന്റിനോടനുബന്ധിച്ച് വനിതാ വിഭാഗത്തില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളടങ്ങിയ ടീമുകളുടെ പ്രദര്‍ശന മത്സരം ഫിബ്രവരി രണ്ട് വെള്ളിയാഴ്ച നടക്കും.












Click it and Unblock the Notifications