ഹിംഗിസ്-വീനസ് സെമിഫൈനല്‍
മെല്‍ബണ്‍: ടെന്നീസ് കോര്‍ട്ടുകളില്‍ എന്നും ഹരമായ മാര്ട്ടിനഹിംഗിസ്-വീനസ് വില്യംസ് പോരാട്ടം ഒരിക്കല്‍കൂടി. ആസ്ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ സെമിഫൈനലിലാണ് ഹിംഗിസും വീനസ് വില്യംസും ഒരിക്കല്‍കൂടി കൊമ്പുകോര്‍ക്കുന്നത്.
ജനവരി 24 ബുധനാഴ്ച മെല്‍ബണില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ഹിംഗിസ് വീനസിന്റെ സഹോദരിയായ സെറീനയെ തോല്പിച്ചിരുന്നു(സ്കോര്‍: 6-2, 3----6, 8-6 ). വീനസിന്റെ വിജയം ദക്ഷിണാഫ്രിക്കക്കാരി അമാന്‍ഡ കോയിറ്റ്സര്ക്കെതിരെയായിരുന്നു(സ്കോര്‍: 2-6, 6-1, 8-6).
രണ്ടര മണിക്കൂറോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സെറീന ലോക ഒന്നാംനമ്പറിനു മുന്നില്‍ കീഴടങ്ങിയത്. ആദ്യസെറ്റ് 6-2ന് ഹിംഗിസ് കൈയടക്കിയപ്പോള്‍ ബുധനാഴ്ച സെറീനയുടെ ദിവസമല്ലെന്ന് തോന്നി. എന്നാല്‍ രണ്ടാംസെറ്റ് 3-6ന് കീഴടക്കിയ സെറീന അട്ടിമറി സൃഷ്ടിക്കുമെന്ന് തോന്നി.
മൂന്നാംസെറ്റില്‍ തീപാറുന്ന പോരാട്ടമാണ് കണ്ടത്. അന്യോന്യം സര്‍വീസുകള്‍ ഭേദിച്ചുകൊണ്ട് മുന്നേറിയ ഇരുവരും സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടിയെടുത്തു. എന്നാല്‍ പരിചയസമ്പത്തിന്റെ ആനുകൂല്യം അവസാനം ഹിംഗിസിന് തുണയായി. അവസാന സെറ്റ് 70 മിനിറ്റാണ് നീണ്ടുനിന്നത്.
വീനസ് വില്യംസിന്റെ സെമിപ്രവേശവും എളുപ്പത്തിലുള്ളതായിരുന്നില്ല.10ാം സീഡ് അമാന്‍ഡ കോയിറ്റ്സറെ തോല്പിക്കാന് വീനസിന് രണ്ടുമണിക്കൂറോളം വിയര്‍പ്പൊഴുക്കേണ്ടിവന്നു. ആദ്യസെറ്റ് നഷ്ടപ്പെട്ടതിനു ശേഷമാണ് വീനസ് തിരിച്ചടിച്ചത്.
ഹിംഗിസ്- സെറീന മത്സരത്തിന് സമാനമായിരുന്നു വീനസ്-അമാന്‍ഡ പോരാട്ടവും.ആദ്യ രണ്ടു സെറ്റും രണ്ടുപേരും പെട്ടെന്നുതന്നെ പങ്കുവച്ചെടുത്തു. എന്നാല്‍ മൂന്നാം സെറ്റില്‍ പോരാട്ടം കടുത്തു. ജീവന്മരണ പോരാട്ടത്തിനൊടുവില്‍ വീനസ് 8-6ന് സെറ്റും മാച്ചും കൈക്കലാക്കി.
രണ്ടാം സീഡും ഇപ്പോഴത്തെ ചാമ്പ്യനുമായ അമേരിക്കയുടെ ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ടും 12ാംസീഡ് ജെന്നിഫര്‍ കപ്രിയാറ്റിയും തമ്മിലാണ് മറ്റൊരു സെമിഫൈനല്‍.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications