കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രോസ്ജീനും ക്ലമെന്റും സെമിയില്‍

  • By Staff
Google Oneindia Malayalam News

മെല്‍ബണ്‍: ഫ്രഞ്ചുകാരായ സെബാസ്റ്യന്‍ ഗ്രോസ്ജീനും ആര്‍നോഡ് ക്ലമെന്റും ആസ്ത്രേലിയന്‍ ഓപ്പണിന്റെ പുരുഷവിഭാഗം സെമിയില്‍ ഏറ്റുമുട്ടും.

ജനവരി 24 ബുധനാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പെയിനിന്റെ കാര്‍ലോസ് മോയയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഗ്രോസ്ജീന്‍ ആദ്യമായി ആസ്ത്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ എത്തിയത് (സ്കോര്‍: 6-1, 6-4, 6-2). 16ാം സീഡായ ഗ്രോസ്ജീനു മുന്നില്‍ മോയ എതിരാളിയേ അല്ലായിരുന്നു. വെറും ഒന്നര മണിക്കൂറുകൊണ്ടാണ് ഗ്രോസ്ജീന്‍ സെമിപ്രവേശനം ഉറപ്പാക്കിയത്.

15ാം സീഡായ ക്ലമെന്റിനും ഇത് ആദ്യ ആസ്ത്രേലിയന്‍ ഓപ്പണ്‍ സെമിയാണ്. എന്നാല്‍ ഗ്രോസ്ജീനെ പോലെ അത്ര എളുപ്പത്തിലല്ല ക്ലമെന്റ് ഈ നേട്ടം കൈവരിച്ചത്. മൂന്നു മണിക്കൂറോളം നീണ്ട മാരത്തോണ്‍ പോരാട്ടത്തില്‍ 6-4, 5-7, 7-6, 7-6 എന്ന സ്കോറിന് അഞ്ചാം സീഡ് യെവ്ജെനി കാഫെല്‍നിക്കഫിനെയാണ് ക്ലമെന്റ് തറപറ്റിച്ചത്.

ആദ്യസെറ്റ് പെട്ടെന്ന് കരസ്ഥമാക്കാനായെങ്കിലും രണ്ടാം സെറ്റില്‍ കാഫെല്‍നിക്കഫ് തിരിച്ചടിച്ചു. മൂന്നും നാലും സെറ്റുകള്‍ ടൈബ്രേക്കറിലാണ് തീര്‍പ്പായത്. അവസാന രണ്ടു സെറ്റുകളിലും സര്‍വീസുകള്‍ മാറി മാറി ഭേദിക്കുകയായിരുന്നു ഇരു കളിക്കാരും.

പുരുഷവിഭാഗത്തില്‍ മറ്റൊരു സെമിഫൈനലില്‍ ഇപ്പോഴത്തെ ചാമ്പ്യനായ അമേരിക്കയുടെ ആന്ദ്രെ അഗാസി ആസ്ത്രേലിയയുടെ പാട്രിക് റാഫ്റ്ററെ നേരിടും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X