ദേശീയ ലീഗ് ഫുട്ബോള്‍ ശനിയാഴ്ച
കൊച്ചി: ഫുട്ബോള്‍ പ്രേമികളില്‍ ആവേശത്തിരമാലകള്‍ ഉയര്‍ത്തി ദേശീയ ലീഗ് ഫുട്ബോള്‍ മാമാങ്കത്തിന്്് ഫിബ്രവരി 27 ശനിയാഴ്ച കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റേഡിയത്തില്‍ പന്തുരുളും.
വൈകുന്നേരം ആറിന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ എഫ്്്സി കൊച്ചിന്‍ ഗോവയിലെ ചര്‍ച്ചില്‍ ബ്രദേഴ്സുമായാണ് മാറ്റുരയ്ക്കുന്നത്. ഗോവയില്‍ നടന്ന ലീഗ് മത്സരങ്ങളില്‍ നിന്നും നേടിയ ഒരു വിജയത്തിന്റെയും സമനിലയുടെയും വീര്യത്തിലാണ് എഫ്സി സ്വന്തം മണ്ണില്‍ കളിക്കാനിറങ്ങുന്നത്. സാല്‍ഗോക്കറിനെ 3-2ന് തോല്‍പ്പിച്ച ശേഷം എഫ്സി വാസ്കോ ഗോവയെ 1-1ന് തളച്ചിരുന്നു.
ചര്‍ച്ചില്‍ ബ്രദേഴ്സിന്റെ ശക്തി കുറച്ച് കാണുന്നില്ലെന്ന് എഫ്സിയുടെ കോച്ച് എ.എം.ശ്രീധരന്‍ പറഞ്ഞു. തുടക്കം മുതലേ ആക്രമിച്ച് കളിക്കും. ഇനി പോയിന്റ് നഷ്ടപ്പെടുന്നത് വിനാശകരമാവുമെന്നും ശ്രീധരന്‍ വ്യക്തമാക്കി.
ഉസ്ബെക്കിസ്ഥാന്‍ കോച്ച് സിഗ്രിഗറി മെനഞ്ഞെടുത്ത തന്ത്രങ്ങളുമായാണ് ചര്‍ച്ചില്‍ ബ്രദേഴ്സ് കളിക്കാനിറങ്ങുന്നത്. കേരളത്തിന്റെ കേളീശൈലി മനഃപാഠമാക്കിയ കണ്ണൂര്‍ക്കാരന്‍ ശിവദാസനാണ് അസിസ്റന്റ് കോച്ച്.
സഹാരാ കപ്പിനെ കൈയൊഴിഞ്ഞ ഫുട്ബോള്‍ പ്രേമികള്‍ ദേശീയ ലീഗ് മത്സരം നടക്കുമ്പോള്‍ നെഹ്രു സ്റേഡിയത്തെ ഉത്സവപ്പറമ്പാക്കി മാറ്റുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.












Click it and Unblock the Notifications