ഹിംഗിസിനെ അട്ടിമറിച്ച കപ്രിയാറ്റിക്ക് കിരീടം
മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍താരവും ഫേവറിറ്റുമായ സ്വിറ്റ്സര്‍ലാണ്ടിന്റെ മാര്‍ട്ടിന ഹിംഗിസിനെ അട്ടിമറിച്ച് അമേരിക്കയുടെ ജെന്നിഫര്‍ കപ്രിയാറ്റി ആസ്ത്രേലിയന്‍ ഓപ്പണ്‍ വനിതാവിഭാഗം കിരീടം നേടി.
മെല്‍ബണില്‍ ജനവരി 27 ശനിയാഴ്ച നടന്ന ഫൈനലില്‍ 6-4, 6-3 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കപ്രിയാറ്റി ഹിംഗിസിനെ തകര്‍ത്തത്. കപ്രിയാറ്റിയുടെ ആദ്യത്തെ ഗ്രാന്റ്സ്ലാം കിരീടമാണിത്.
24കാരിയായ കപ്രിയാറ്റി അവസാന മൂന്നു റൗണ്ടുകളില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് കിരീടം സ്വന്തമാക്കിയത്. ക്വാര്‍ട്ടറില്‍ മുന്‍ ഒന്നാം നമ്പര്‍ താരം മോണിക്കാ സെലസിനെ തകര്‍ത്ത കപ്രിയാറ്റി സെമിയില്‍ നിലവിലെ ചാമ്പ്യനായ ലിന്‍ഡ്സെ ഡാവന്പോര്ട്ടിനെയാണ് തകര്‍ത്തത്.
മാര്‍ട്ടിന ഹിംഗിസിനാകട്ടെ ഇത് വീണ്ടും നിരാശയുടെ വര്‍ഷം. കഴിഞ്ഞ രണ്ടു വര്‍ഷമായി ഗ്രാന്റ്സ്ലാം കിരീടം നേടാനാവാത്ത ഈ ഇരുപതുകാരിക്ക് ഇനിയും കാത്തിരിക്കേണ്ടിവരും.
തകര്‍ച്ചയോടെയാണ് ഹിംഗിസ് സര്‍വീസ് തുടങ്ങിയത്. ആദ്യഗെയിമില്‍ തന്നെ രണ്ടു ബ്രേക്ക് പോയിന്റുകള്‍ നല്കിയ ഹിംഗിസ് ആദ്യത്തേതിനെ അതിജീവിച്ചെങ്കിലും രണ്ടാമത്തേതിനു വഴങ്ങി.
രണ്ടാം സെറ്റിലാകട്ടെ അഞ്ചാം ഗെയിമില്‍ ഒരു ഡബിള്‍ ഫാള്ട്ടോടെ ഹിംഗിസ് കപ്രിയാറ്റിക്ക് ലീഡ് നല്കി. അവസാന ഗെയിമിലും ഹിംഗിസിന്റെ സര്‍വീസ് ഭേദിച്ച് കപ്രിയാറ്റി കിരീടം സ്വന്തമാക്കി.
കിരീടപ്രയാണത്തിനിടയില് കപ്രിയാറ്റി വെറും രണ്ടു സെറ്റുകള്‍ മാത്രമാണ് എതിരാളികള്‍ക്ക് അടിയറവെച്ചത്. ഈ വിജയത്തോടെ കപ്രിയാറ്റി ലോക റാങ്കിംഗില്‍ 23ല്‍ നിന്നും 14ലേക്ക് കുതിച്ചു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications