കോറസ് ചെസ് : ആനന്ദ് മൂന്നാംസ്ഥാനത്തേക്ക്
വിക് ആന്‍സി: നെതര്‍ലാന്റ്സില്‍ നടക്കുന്ന കോറസ് ചെസ് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ മുന്നേറുന്നു.
11 ഉം 12 ഉം റൗണ്ടുകളില്‍ വിജയം നേടിയതോടെ ആനന്ദ് അഞ്ചാം സ്ഥാനത്തു നിന്നും മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.12 ാം റൗണ്ടില്‍ ആനന്ദ് ഡച്ച് ഗ്രാന്റ് മാസ്റര്‍ ജാന്‍ ടിമ്മനെയാണ് തോല്പിച്ചത്.11 ാം റൗണ്ടില്‍ ആനന്ദ് പിക്കറ്റിനെതിരെയും അനായാസ ജയം നേടിയിരുന്നു.
വെറും 30 നീക്കങ്ങള്‍ക്കുള്ളില്‍ ജാന്‍ ടിമ്മന്‍ ആനന്ദിനോട് അടിയറവ് പറഞ്ഞു.തുടര്‍ച്ചയായ രണ്ടു വിജയത്തോടെ ആനന്ദിന്റെ പോയിന്റ് നില 7.5 ആയി.ഇനി ടൂര്‍ണ്ണമെന്റില്‍ രണ്ടു റൗണ്ട് കൂടി ബാക്കിയുണ്ട്.
11 ാം റൗണ്ടില്‍ ജാന്‍ ടിമ്മനെ തോല്പിച്ചതോടെ ഗാരികാസ്പറോവ് എട്ടു പോയിന്റോടെ മുന്നിട്ട് നില്ക്കുകയാണ്.












Click it and Unblock the Notifications