ഭൂചലനം: ബറോഡക്ക് മത്സരം നഷ്ടപ്പെടും
ബാംഗ്ലൂര്‍: ആസ്ത്രേലിയയുടെ ഇന്ത്യന്‍ പര്യടനം തുടങ്ങാനുള്ള നറുക്ക് മിക്കവാറും നാഗ്പൂരിന് വീഴും. ഇന്ത്യ എ യുമായുള്ള മത്സരം നാഗ്പൂരില്‍ നടത്താനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നുവരുന്നു.
നേരത്തെ ഈ മത്സരം ഗുജറാത്തിലെ ബറോഡയില്‍ വെച്ചു നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ജനവരി 26 വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് മത്സരത്തിന്റെ വേദി മാറ്റാനിടയുണ്ട്.
നാഗ്പൂരില്‍ മത്സരം നടത്തുന്നതിനെക്കുറിച്ചുള്ള സൂചന ബിസിസിഐ സെക്രട്ടറി ജയ്വന്ത് ലെലെയാണ് നല്‍കിയത്. എന്നാല്‍ ബിസിസിഐ പ്രസിഡണ്ട് എ.സി. മുത്തയ്യ അനുവദിച്ചതിനു ശേഷം മാത്രമേ തനിക്ക് ഇക്കാര്യത്തില്‍ ഉറപ്പു നല്‍കാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബറോഡയില്‍ ഭൂചലനം അനുഭവപ്പെട്ടിട്ടില്ലെങ്കിലും കളിക്കാരുടെ സുരക്ഷയെ കരുതിയാണ് വേദി മാറ്റുന്നത്. ഭൂചലനത്തെ തുടര്‍ന്ന് ഇംഗ്ലണ്ട് ഉള്‍പ്പെട്ട അണ്ടര്‍ 19 ക്രിക്കറ്റ് ടൂര്‍ണമെന്റും ഗുജറാത്തില്‍ നിന്ന് മാറ്റിയിരുന്നു.


Click it and Unblock the Notifications