കോറസ് ചെസ് : ആനന്ദിന് രണ്ടാം സ്ഥാനം
വിക്ആന്‍സി : കോറസ് ചെസ് കിരീടം റഷ്യയുടെ ഗാരി കാസ്പറോവിന്.ഇത് മൂന്നാം തവണയാണ് തുടര്‍ച്ചയായി കാസ്പറോവ് കോറസ് കിരീടം നിലനിര്‍ത്തുന്നത്.
ലോകത്തിലെ ഒന്നാംകിട ചെസ് താരങ്ങളെല്ലാം മാറ്റുരച്ച ഈ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് രണ്ടാം സ്ഥാനം നേടി. 13 റൗണ്ട ് മത്സരത്തില്‍ കാസ്പറോവ് ഒമ്പത് പോയിന്റ് നേടി.ആനന്ദിന് 8.5 പോയിന്റ് ഉണ്ട്. ഈ ടൂര്‍ണ്ണമെന്റില്‍ തോല്വിയറിയാത്ത രണ്ടുകളിക്കാര്‍ കാസ്പറോവും ആനന്ദും തന്നെ.
ഒടുവിലത്തെ മത്സരത്തില്‍ ആനന്ദ് വാന്‍ വെലിയ്ക്കെതിരെയാണ് വിജയം നേടിയത്.ഇതിനു മുന്‍പത്തെ ഗെയിമില്‍ ജാന്‍ ടിമ്മനെതിരെയും ആനന്ദ് വിജയം നേടി.ഒടുവിലത്തെ മത്സരങ്ങളില്‍ തുടര്‍ച്ചയായി നേടിയ വിജയങ്ങളാണ് ആനന്ദിന് തുണയായത്.
ബിജിഎന്‍ ടൂര്‍ണ്ണമെന്റില്‍ കാസ്പറോവിനെ തോല്പിച്ച് കിരീടം നേടിയ വ്ലാഡിമിര്‍ ക്രാംനിക്കിന് പക്ഷെ മൂന്നാം സ്ഥാനമേയുള്ളൂ.വാസിലി ഇവാഞ്ചുക്കും ക്രാംനിക്കിനൊപ്പം മൂന്നാം സ്ഥാനം പങ്കിട്ടു.


Click it and Unblock the Notifications