അസ്ഹറിന്റെ പരാതിക്ക് കോടതിയില്‍ മറുപടി പറയും
ബാംഗ്ലൂര്‍: ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ അസ്ഹര്‍ നിരത്തിയിരിക്കുന്ന ആരോപണങ്ങള്‍ക്ക് കോടതിയില്‍ മറുപടി പറയുമെന്ന് ബിസിസിഐ പ്രസിഡണ്ട് എ.സി. മുത്തയ്യ. വിലക്കിനെതിരെ ജനവരി 29 തിങ്കളാഴ്ചയാണ് അസ്ഹര്‍ കോടതിയില്‍ പരാതി നല്‍കിയത്.
അസ്ഹറിന് എന്തു വേണമെങ്കിലും പറയാം. എന്നാല്‍ മാധവന്‍ കമ്മീഷനെ നിയമിച്ചത് ശരിയാണെന്ന് ഞങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നു. പ്രശ്നം ഇപ്പോള്‍ കോടതിയില്‍ ആയതിനാല്‍ ഞാന്‍ പരസ്യമായി ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല മുത്തയ്യ പറഞ്ഞു.
അസ്ഹറിനോട് തനിക്ക് വിദ്വേഷമൊന്നും ഇല്ലെന്നും മുത്തയ്യ പറഞ്ഞു. ഞങ്ങളുടെ തീരുമാനം ശരിയോ തെറ്റോ എന്ന് നിശ്ചയിക്കുന്നത് അസ്ഹറല്ല. അയാള്‍ കോടതിയില്‍ പോയിട്ടുണ്ട്. അതിനാല്‍ തന്നെ ഇക്കാര്യം കോടതി തീരുമാനിക്കും - മുത്തയ്യ വ്യക്തമാക്കി.
അസ്ഹര്‍ ആവശ്യപ്പെട്ടതു പോലെ സുനില്‍ ഗവാസ്കര്‍, രവി ശാസ്ത്രി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ബോര്‍ഡ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും മുത്തയ്യ പറഞ്ഞു.












Click it and Unblock the Notifications