Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂകമ്പ ദുരിതാശ്വാസത്തിന് ഫുട്ബാള്‍

മഡ്ഗാവ് : ദേശീയ ലീഗ് ഫുട്ബാള്‍ മത്സരത്തിന്റെ വരുമാനം ഗുജറാത്തിലെ ഭൂകമ്പ ദുരിതാശ്വാസത്തിന് സംഭാവന ചെയ്യാന്‍ അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ തീരുമാനിച്ചു.

കഴിഞ്ഞദിവസം ചേര്‍ന്ന ഫെഡറേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി ഫിബ്രവരി എട്ട് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.അടുത്ത നാല് മത്സരങ്ങളുടെ വരുമാനമാണ് ദുരിതാശ്വാസത്തിന് നല്കുകയെന്ന് അദ്ദേഹം പറഞ്ഞു.

സീ ചര്‍ച്ചില്‍ ബ്രദേഴ്സും സാല്‍ഗോക്കറും തമ്മില്‍ ഫിബ്രവരി 11 ഞായറാഴ്ച ഗോവയില്‍ നടക്കുന്ന മത്സരത്തിന്റെയും ഈസ്റ് ബംഗാളും മോഹന്‍ ബഗാനും തമ്മില്‍ ഫിബ്രവരി 17 ശനിയാഴ്ച കല്‍ക്കത്തയില്‍ നടക്കുന്ന മത്സരത്തിന്റെയുംവരുമാനത്തുക ഭൂകമ്പ ദുരിതശ്വാസത്തിന് നല്കും. എസ്ബിടിയും എഫ്സി കൊച്ചിനും തമ്മില്‍ തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തിന്റെ വരുമാനവും മഹീന്ദ്ര യുണൈറ്റഡും എയര്‍ ഇന്ത്യയും തമ്മില്‍ മുംബൈയില്‍ നടക്കുന്ന മത്സരത്തിന്റെ വരുമാനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്കും.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ ഇന്ത്യയില്‍ പ്രദര്‍ശന മത്സരം കളിക്കാന്‍ ആഗ്രഹിക്കുന്ന ഏത് വിദേശടീമിനെയും സ്പോണ്‍സര്‍ ചെയ്യാന്‍ തയ്യാറാണെന്ന് വിജയ് മല്ല്യ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+