ക്രിക്കറ്റ് : ആസ്ത്രേല്യ ഇന്ത്യയിലേക്ക്
സിഡ്നി : വീണ്ടും ക്രിക്കറ്റിന്റെ നാളുകള്‍ . ഏഴ് ആഴ്ച നീളുന്ന ഇന്ത്യന്‍ പര്യടനത്തിനായാണ് ആസ്ത്രേലിയന്‍ ടീം ഇന്ത്യയിലെത്തുന്നത് .
സ്റീവ് വോ നായകനായുള്ള ആസ്ത്രേല്യന്‍ സംഘം ഫിബ്രവരി 13 ചൊവാഴ്ച ഇന്ത്യയിലെത്തും . ഇന്ത്യയ്ക്കെതിരായ പരമ്പര അത്ര എളുപ്പമായിരിക്കില്ലെന്ന് ആസ്ത്രേല്യന്‍ ടീം മാനേജര്‍ സ്റീവ് ബര്‍ണാര്‍ഡ് അഭിപ്രായപ്പെട്ടു .ഏറ്റവുമൊടുവില്‍ ഇന്ത്യ സിംബാബ്വേക്കെതിരെ കളിച്ച ടെസ്റ് പരമ്പര വ്യക്തമായി പഠിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് ആസ്ത്രേല്യ വരുന്നത് . ഇന്ത്യയിലെ പിച്ചുകളെക്കുറിച്ചും ആസ്ത്രേല്യ പഠിച്ചു കഴിഞ്ഞു .
ആസ്ത്രേല്യ ഇന്ത്യയില്‍ മൂന്നു ടെസ്റുകള്‍ കളിക്കും . മൈക്കേല്‍ സ്ലേറ്ററും മാത്യു ഹെയ്സറും ആണ് ആസ്ത്രേല്യയയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് . പേസ് ബൗളര്‍മാര്‍ക്ക് തിളങ്ങാനായാല്‍ ബാക്കി ജോലി സ്പിന്നര്‍മാരായ ഷെയ്ന്‍ വോണും കോളിന്‍ മില്ലറും കൂടി പൂര്‍ത്തിയാക്കിക്കോളും എന്ന വിശ്വാസത്തിലാണ് ആസ്ത്രേലിയന്‍ സംഘം .












Click it and Unblock the Notifications