Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലാജി, ദിനേഷ്മോംഗിയ ഇന്ത്യന്‍ ടീമില്‍

നാഗ്പൂര്‍ : നാഗ്പൂരില്‍ ഫിബ്രവരി 17 ശനിയാഴ്ച ആസ്ത്രേലിയയും ഇന്ത്യ എ ടീമും തമ്മില്‍ നടക്കുന്ന ത്രിദിന ടെസ്റില്‍ ഇന്ത്യയ്ക്കു വേണ്ടി രണ്ട് പുതുമുഖങ്ങള്‍ കളിക്കും .

ലെഗ് സ്പിന്നര്‍ ബാലാജി റാവു ഇടംകയ്യന്‍ ബാറ്റ്സ് മാന്‍ ദിനേഷ് മോംഗിയ എന്നിവരാണ് ഇന്ത്യന്‍ എ ടീമിലെ പുതുമുഖങ്ങള്‍ . തോളിനു പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന അനില്‍ കുംബ്ലെയ്ക്ക് പകരമായാണ് ബാലാജിയുടെ വരവ് . വിവിഎസ് ലക്ഷമണ്‍ നയിക്കുന്ന ഇന്ത്യന്‍ എ ടീമില്‍ സദഗോപന്‍ രമേഷ് , ശിവ് സുന്ദര്‍ ദാസ് എന്നിവരാണ് ബാറ്റിംഗ് ആരംഭിക്കുക .

മുഹമ്മദ് കൈഫ് , ഹേമാംഗ് ബദാനി എന്നിവര്‍ മധ്യനിരബാറ്റിംഗിന് കരുത്ത് പകരും . നയന്‍ മോംഗിയ തന്നെയായിരിക്കും വിക്കറ്റിന് പിന്നില്‍ . മീഡിയം പേസര്‍ ദേബാശിഷ് മൊഹന്തിയും ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഹും ഇടംകയ്യന്‍ സ്പിന്നര്‍ രാഹുല്‍ സാംഘ്വി എന്നിവര്‍ ആസ്ത്രേല്യന്‍ ബാറ്റ്സ് മാര്‍ക്ക് തലവേദനയുണ്ടാക്കും .

ആസ്ത്രേലിയന്‍ ടീമില്‍ ആദ്യകളിയില്‍ ഷെയ്ന്‍ വോണ്‍ , മാര്‍ക്ക് വോ , ഗ്ലെന്‍ മക്ഗ്രാത്ത് എന്നിവര്‍ മത്സരിക്കില്ല . ഫിബ്രവരി 22 വ്യാഴാഴ്ച മുംബൈയില്‍ നടക്കുന്ന ടെസ്റ് മാച്ചില്‍ സച്ചിനെതിരെ മക്ഗ്രാത്തിനെ ഇറക്കാനാണ് ആസ്ത്രേലിയയുടെ തീരുമാനം . നാഗ് പൂരിലെ പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത് ടോസ് കിട്ടുന്നവര്‍ ആദ്യം ബാറ്റ് ചെയ്യാനാണ് സാധ്യത .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+