വിദേശമദ്യത്തിന്റെ വില കുറയ്ക്കും
തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ നികുതി അയല്‍സംസ്ഥാനങ്ങളുമായി ഏകീകരിക്കാന്‍ എല്‍ഡിഎഫ് ഉപസമിതി നിര്‍ദേശിച്ചു. നികുതി ഏകീകരിക്കുന്നതോടെ മദ്യത്തിന്റെ വില കുറയും.
ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ ചില്ലറ വില്പന പൂര്‍ണമായും ബിവറേജസ് കോര്‍പ്പറേഷന്‍, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, നീതി സ്റോര്‍ എന്നിവയിലൂടെയാക്കാനാണ് നിര്‍ദേശം. പുതിയ മദ്യനയത്തെ സംബന്ധിച്ച നിര്‍ദേശങ്ങളിന്മേല്‍ അടുത്ത മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.
ഇപ്പോഴുള്ള എല്ലാ വിജേശമദ്യ വില്പനശാലകളും ബിവറേജസ് കോര്‍പ്പറേഷനെ ഏല്പിക്കാനാണ് നിര്‍ദേശം. കള്ള്ഷാപ്പുകള്‍ സഹകരണ സംഘങ്ങളെ ഏല്പിക്കും. അടുത്ത അബ്കാരി വര്‍ഷം മുതലാണ് പുതിയ മദ്യനയം നടപ്പിലാക്കുന്നത്.
25 രൂപക്ക് ക്വാര്‍ട്ടര്‍ കുപ്പി മദ്യം ലഭ്യമാക്കാനാണ് നിര്‍ദേശം. സംസ്ഥാനത്തെ മൂന്ന് ഷുഗര്‍മില്ലുകളിലും 25 രൂപയുടെ ക്വാര്‍ട്ടര്‍ കുപ്പി മദ്യം നല്‍കാന്‍ നിര്‍ദേശമുണ്ട്.
ഇപ്പോഴുള്ള ബാറുകള്‍ അതേ പടി തുടരും. ഇവയുടെ നടത്തിപ്പ് അബ്കാരി കോണ്‍ട്രാക്ടര്‍മാര്‍ക്കു തന്നെയായിരിക്കും. വിദേശമദ്യ വില്പനശാലകളിലെ ഇപ്പോഴത്തെ തൊഴിലാളികള്‍ക്ക് ബിവറേജസ് കോര്‍പ്പറേഷനില്‍ ജോലി ചെയ്യാം. കള്ള്ഷാപ്പുകള്‍ നടത്തുന്ന സൈസൈറ്റികള്‍ക്ക് ഒരു അപെക്സ് ബോഡി രൂപീകരിക്കാനും നിര്‍ദേശമുണ്ട്.
എല്‍ഡിഎഫ് കണ്‍വീനര്‍ വി.എസ്.അച്യുതാനന്ദന്‍, പിണറായി വിജയന്‍, എക്സൈസ് മന്ത്രി ടി.ശിവദാസമേനോന്‍, വെളിയം ഭാര്‍ഗവന്‍, കെ.കൃഷ്ണന്‍കുട്ടി, ടി.ജെ.ചന്ദ്രചൂഡന്‍, പി.സി.ജോര്‍ജ്, എം.കെ.ശശീന്ദ്രന്‍ എന്നിവരടങ്ങുന്ന സമിതിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചത്.












Click it and Unblock the Notifications