കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയ്ഡ്സ് : പുനരധിവാസകേന്ദ്രവുമായി രാജാഗ്രൂപ്പ്

  • By Staff
Google Oneindia Malayalam News

കൊച്ചി: എയ്ഡ്സ്, കാന്‍സര്‍ രോഗികള്‍ക്കായി ആയുര്‍വേദ, അലോപ്പതി, ഹോമിയോപ്പതി ചികിത്സാ സൗകര്യങ്ങളോട് കൂടിയ പുനരധിവാസ കേന്ദ്രത്തിന് ചാവക്കാട് ആസ്ഥാനമായ രാജാ ചാരിറ്റബിള്‍ മെഡിക്കല്‍ ട്രസ്റ് രൂപം നല്‍കുന്നു. വ്യവസായ പ്രമുഖരായ രാജാ ഗ്രൂപ്പാണ് പദ്ധതി നടപ്പാക്കുന്നത് . പാലക്കാട് ജില്ലയിലാണ് പുനരധിവാസകേന്ദ്രം സ്ഥാപിക്കുന്നത്.

എയ്ഡ്സ് രോഗികളെ സമൂഹം അവജ്ഞയോടെയാണ് വീക്ഷിക്കുന്നതെന്നും ഈ സമീപനത്തിന് മാറ്റം വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ട്രസ്റിമാരായ അബ്ദുള്‍സലാം, അബ്ദുള്‍ റഷീദ് എന്നിവര്‍ പറഞ്ഞു. എയ്ഡ്സിനെ പറ്റി സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെ ബോധവത്കരിക്കുന്നതിനുള്ള സമഗ്രപദ്ധതിക്ക് രൂപം കൊടുത്തിട്ടുണ്ടെന്നും ട്രസ്റിമാര്‍ പറഞ്ഞു. പാലക്കാട് 26 ഏക്കര്‍ വരുന്ന പ്രദേശമാണ് പുനരധിവാസകേന്ദ്രമായി വികസിപ്പിച്ചെടുക്കുന്നത്.

കുടുംബസമേതം വരുന്ന രോഗികള്‍ക്ക് ഒന്നിച്ച് താമസിക്കുന്നതിന് കോട്ടേജുകള്‍ സജ്ജമാക്കും. നിര്‍ധനരായ രോഗികള്‍ക്ക് താമസവും ഭക്ഷണവും ചികിത്സയും തികച്ചും സൗജന്യമായിരിക്കും. അന്തേവാസികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് ജീവിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കും. രോഗികള്‍ക്ക് ഏതുരീതിയിലുള്ള ചികിത്സ വേണമെന്ന് സ്വയം തീരുമാനിക്കാം.

ഈ പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ള ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ രാജാ ചാരിറ്റബിള്‍ മെഡിക്കല്‍ ട്രസ്റ്, പിബി നമ്പര്‍ രണ്ട്, ചാവക്കാട്, തൃശൂര്‍ ജില്ല എന്ന വിലാസത്തില്‍ ബന്ധപ്പെടണമെന്ന് ട്രസ്റിമാര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X