Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ എ ഒന്നിന് 71

നാഗ്പൂര്‍ : ത്രിദിന ടെസ്റില്‍ ആസ്ത്രേലിയയുടെ 291 റണ്‍സ് എന്ന ഭദ്രമായ ഒന്നാം ഇന്നിംഗ്സ് സ്കോറിനെതിരെ ഒന്നാം ദിവസമായ ഫിബ്രവരി 17 ശനിയാഴ്ച കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ എ ഒരു വിക്കറ്റിന് 71 റണ്‍സെടുത്തു .

ക്രീസില്‍ 43 റണ്‍സെടുത്ത എസ് .രമേഷും ആറു റണ്‍സെടുത്ത വി .വി. എസ് .ലക്ഷമണും ബാറ്റുചെയ്യുകയാണ് . നിര്‍ഭാഗ്യത്തിനാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത് . അതിവിദഗ്ദ്ധമായി ആസ്ത്രേല്യന്‍ ബൗളര്‍മാരെ നേരിട്ട ശിവ്സുന്ദര്‍ റണ്ണൗട്ടാവുകയായിരുന്നു.

നേരത്തെ ബാറ്റു ചെയ്ത ആസ്ത്രേല്യയുടെ രക്ഷകനായത് മൈക്കേല്‍ കാസ്പ്രോവിക്സാണ് . അദ്ദേഹം വാരിക്കൂട്ടിയ 92 റണ്‍സാണ് ആസ്ത്രേല്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് . മൈക്കേല്‍ കാസ്പ്രോവിക്സ് എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഗില്ലെസ്പിയുമായി ചേര്‍ന്ന് പടുത്തുയര്‍ത്തിയ 155 റണ്‍സാണ് ആസ്ത്രേലിയയ്ക്ക് തിരിച്ചുവരവിന് കളമൊരുക്കിയത് . ജാസെണ്‍ ഗില്ലെസ്പി 57 റണ്‍സെടുത്തു .

ബാറ്റിംഗ് തുടങ്ങിയ ആസ്ത്രേലിയയുടെ പ്രതീക്ഷകള്‍ തകര്‍ത്തത് ഇന്ത്യയുടെ പുതിയ ബൗളിംഗ് വാഗ്ദാനം ഇടംകയ്യന്‍ ആശിഷ് മെഹ്റയാണ് . ആസ്ത്രേലിയയുടെ മൂന്ന് പ്രധാന വിക്കറ്റുകളാണ് ആശിഷിന്റെ തന്ത്രപരമായ ബൗളിംഗിനു മുന്നില്‍ തകര്‍ന്നു വീണത്് . ക്യാപറ്റന്‍ സ്റീവ് വോയ്ക്ക് ആശിഷിന്റെ പന്തില്‍ പൂജ്യനായി മടങ്ങേണ്ടി വന്നു . മൂന്ന് വിക്കറ്റിന് 25 റണ്‍സ് എന്ന പരിതാപകരമായ നിലയില്‍ നിന്ന് ആസ്ത്രേലിയ റിക്കിപോണ്ടിങ്ങിലൂടെ മടങ്ങിവരും എന്നാണ് കരുതിയത് .

നാലാം വിക്കറ്റില്‍ ഹെയ്ഡനുമായി ചേര്‍ന്ന് 91 റണ്‍സിന്റെ കൂട്ടുകെട്ടാണ് പോണ്ടിംഗ് കെട്ടിപ്പൊക്കിയത് . വെറും 42 പന്തില്‍ നിന്ന് എട്ടു ബൗണ്ടറികളടക്കം പോണ്ടിംഗ് അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി . പക്ഷെ തുടര്‍ന്ന് വന്ന സ്പിന്നാക്രമണത്തിനുമുന്നില്‍ പോണ്ടിംഗും തകര്‍ന്നു .

ലഞ്ചിനു ശേഷം നാലിന് 119 എന്ന നിലയില്‍ തുടങ്ങിയ ആസ്ത്രേലിയയുടെ വിക്കറ്റുകള്‍ പിന്നെയും തുരുതുരെ വീണു . ഹര്‍ഭജന്‍ സിംഹും രാഹുല്‍ സാംഘ്വിയുമാണ് പിന്നീട് ആസ്ത്രേലിയയുടെ അന്തകരായത് . പക്ഷെ ഏഴിന് 133 എന്ന നിലയിലെത്തിയപ്പോഴായിരുന്നു കാസ്പറോവിക്സിന്റെ വരവ് .അധികം വൈകാതെ ഗില്ലെസ്പിയും കാസ്പറോവിനോടൊപ്പം ചേര്‍ന്ന് ആസ്ത്രേലിയയെ ഭദ്രമായ നിലയിലെത്തിക്കുകയായിരുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+