ത്രിദിന മത്സരം സമനിലയില്‍
നാഗ്പൂര്‍: ആസ്ത്രേലിയയും ഇന്ത്യ എ ടീമും തമ്മിലുള്ള ത്രിദിന ക്രിക്കറ്റ് മത്സരം സമനിലയിലായി.
മത്സരത്തിന്റെ അവസാന ദിനമായ ഫിബ്രവരി 19 തിങ്കളാഴ്ച ആസ്ത്രേലിയ രണ്ടാം ഇന്നിംഗ്സില്‍ ഒമ്പത് വിക്കറ്റിന് 365 റണ്‍സെടുത്തു. ആസ്ത്രേലിയക്കുവേണ്ടി ജസ്റിന്‍ ലാംഗര്‍ സെഞ്ച്വറി നേടി.ആസ്ത്രേലിയയുടെ ഇന്ത്യന്‍ പര്യടനം തുടങ്ങിയശേഷം ആദ്യ സെഞ്ച്വറിയാണിത്.
സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ 17 ഫോറുകളും രണ്ട് സിക്സറുകളും നേടി. റിക്കി പോണ്ടിംഗ് 68 റണ്‍സ് നേടി. ബാലാജി റാവുവും ഹര്‍ഭജന്‍ സിംഹും മൂന്നു വിക്കറ്റുകള്‍ വീതം നേടി. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ എ 77 റണ്‍സിന്റെ ലീഡു നേടിയിരുന്നു.












Click it and Unblock the Notifications