ഹിര്‍വാനി, സംഘ്വി, മോംഗിയ, ബദാനി ടീമില്‍
മുംബൈ: ആസ്ത്രേലിയയ്ക്കെതിരേയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള 14 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.
ഇതു വരെ ടെസ്റ്റ് കളിക്കാത്ത മധ്യനിര ബാറ്റ്സ്മാന് ഹേമാങ് ബദാനിയെ ടീമിലുള്‍പെടുത്തിയിട്ടുണ്ട്. ടീമില്‍ മൂന്ന് സ്പിന്നര്‍മാര്‍ ഉണ്ട്. ഏറെക്കാലം ടീമിനു വെളിയിലായിരുന്ന നരേന്ദ്ര ഹിര്‍വാനി, ഹര്ഭജന് സിംഹ്, രാഹുല്‍ സംഘ്വി എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.
ക്രിക്കറ്റ് കോഴ ആരോപണങ്ങളില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിലക്ക് നേരിടുന്ന മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ സ്ഥാനത്ത് വി.വി.എസ്. ലക്ഷ്മണ് ടീമില്‍ ഇടം കണ്ടു.
കോഴ ആരോപണങ്ങളില്‍ നിന്നും കുറ്റ വിമുക്തനാക്കപ്പെട്ട നയന്‍ മോംഗിയയാണ് വിക്കറ്റ് കീപ്പര്‍.
ടീം: സൗരവ് ഗാംഗുലി(ക്യാപ്റ്റന്‍), രാഹുല്‍ ദ്രാവിഡ്, സച്ചിന് തെണ്ടുല്‍ക്കര്‍, ജവഗല്‍ ശ്രീനാഥ്, എസ്. രമേഷ്, എസ.എസ.് ദാസ്, സഹീര്‍ ഖാന്, അജിത് അഗാര്‍ക്കര്‍, ഹേമാങ് ബദാനി, നരേന്ദ്ര ഹിര്‍വാനി, വി.വി.എസ്. ലക്ഷ്മണ്, രാഹുല്‍ സംഘ്വി, ഹര്ഭജന് സിംഹ്, നയന്‍ മോംഗിയ.
ഫിബ്രവരി 27 ന് മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.