ആസ്ത്രേലിയക്കെതിരെ മുംബൈക്ക് മികച്ച തുടക്കം
മുംബൈ: നായകന്‍ സമീര്‍ ദീഗെയുടെ മികച്ച ബാറ്റിംഗ് രഞ്ജി ചാമ്പ്യന്മാരായ മുംബൈയെ ആസ്ത്രേലിയക്കെതിരായ ത്രിദിനമത്സരത്തില്‍ മികച്ച നിലയില്‍ എത്തിച്ചു. ഒരവസരത്തില്‍ അഞ്ചിന് 82 എന്ന നിലയില്‍ പരുങ്ങി നിന്നിരുന്ന മുംബൈ ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സെടുത്തു.
അംഗീകൃത ബാറ്റ്സ്മാന്മാരെല്ലാം പുറത്തായപ്പോഴാണ് സമീര്‍ ദീഗെ ക്രീസിലെത്തുന്നത്. 178 പന്തില്‍ നിന്ന് 84 റണ്‍സെടുത്ത് ടീമിനെ സുരക്ഷിതമായ നിലയില്‍ എത്തിച്ച ശേഷമാണ് ദീഗെ പുറത്തായത്. ഓള്‍ റൗണ്ടര്‍മാരായ സായ്രാജ് ബഹുതുലെ, രാജേഷ് പവാര്‍ എന്നിവര്‍ ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി.
ആറാം വിക്കറ്റില്‍ ബഹുതുലെയോടൊപ്പം 117 റണ്‍സിന്റെയും എട്ടാം വിക്കറ്റില്‍ രാജേഷ് പവാറിനോടൊപ്പം 63 റണ്‍സിന്റെയും കൂട്ടുകെട്ടുകളില്‍ ദീഗെ പങ്കാളിയായി. ബഹുതുലെ 108 പന്തില്‍ 51 റണ്‍സെടുത്ത് പുറത്തായി. 65 റണ്‍സെടുത്ത പവാറും 14 റണ്‍സെടുത്ത കുല്‍ക്കര്‍ണിയുമാണ് ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ക്രീസില്‍.












Click it and Unblock the Notifications