മുംബൈക്ക് 208 റണ്‍സ് ലീഡ്
മുംബൈ: ടെസ്റ് ക്രിക്കറ്റിലെ അപ്രഖ്യാപിത ചാമ്പ്യന്മാരായ ആസ്ത്രേലിയക്കെതിരെ രഞ്ജി ട്രോഫി ചാമ്പ്യന്മാരായ മുംബൈക്ക് 208 റണ്‍സ് ലീഡ്. മുംബൈയില്‍ നടക്കുന്ന ത്രിദിന മത്സരത്തില്‍ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ മുംബൈ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 83 റണ്‍സെടുത്തിട്ടുണ്ട്.
രണ്ടാം കളി പുനരാരംഭിച്ചപ്പോള്‍ മുംബൈ തലേ ദിവസത്തെ സ്കോറായ ഒമ്പത് വിക്കറ്റിന് 328 റണ്‍സ് എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. തുടര്‍ന്ന് ബാറ്റിംഗിനെത്തിയ ആസ്ത്രേലിയക്ക് തുടരെത്തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.
ഇന്ത്യയിലെ പിച്ചുകളുടെ സ്വഭാവം ആസ്ത്രേലിയന്‍ ടീമിലെ മിക്ക ബാറ്റ്സ്മാന്മാര്‍ക്കും പിടികിട്ടിയിട്ടില്ല എന്ന് വെളിവാക്കുന്നതായിരുന്നു അവരുടെ പ്രകടനം. മുംബൈ ബൗളര്‍മാരായ പരസ് മാംബ്രെയും നീലേഷ് കുല്‍ക്കര്‍ണിയും ആഞ്ഞടിച്ചപ്പോള്‍ ക്യാപ്റ്റന്‍ സ്റീവ് വോ മാത്രമാണ് ചെറുത്തുനിന്നത്. ഒമ്പത് വിക്കറ്റിന് 203 റണ്‍സില്‍ ആസ്ത്രേലിയന്‍ ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ വോ 106 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു. പരിക്കേറ്റ മാര്‍ക്ക് വോ ബാറ്റ് ചെയ്തില്ല. മാംബ്രെയും കുല്‍ക്കര്‍ണിയും നാലു വിക്കറ്റു വീതം വീഴ്ത്തി.
തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ മുംബൈക്ക് വേണ്ടി ഓപ്പണര്‍മാരായ വിനായക് മാനെയും (45) വസിം ജാഫറും (36) മികച്ച തുടക്കം നല്‍കി.












Click it and Unblock the Notifications