ബ്രാഡ്മാന്‍ വിടവാങ്ങി
അഡലെയ്ഡ്: ലോക ക്രിക്കറ്റ് ഇതിഹാസം സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍ അന്തരിച്ചു. 92 വയസായിരുന്നു. ഫിബ്രവരി 25 ഞായറാഴ്ച രാത്രി ഉറക്കത്തിനിടയിലായിരുന്നു മരണം. കുറച്ചു നാളുകളായി അദ്ദേഹം അസുഖം ബാധിച്ച് കിടപ്പിലായിരുന്നു.
ബ്രാഡ്മാന്റെ മരണത്തോടെ ആസ്ട്രേലിയയുടെയും ലോകത്തിന്റെയും ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരനാണ് നഷ്ടമാകുന്നത്. അടുത്തയിടെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ എന്ന പദവിക്ക് ബ്രാഡ്മാനെ തിരഞ്ഞെടുത്തിരുന്നു. 52 ടെസ്റ്റുകളിലായി ബ്രാഡ്മാന്‍ നേടിയ 6,996 റണ്‍സിന്റെ റെക്കോര്‍ഡ് ഇനിയും തകര്‍ക്കപ്പെട്ടിട്ടില്ല. ഇതു വരെ ഒരു ബാറ്റ്സ്മാനും ഈ റെക്കോര്‍ഡിന്റെ അടുത്തെങ്ങുമെത്തിയിട്ടില്ല.
ബ്രാഡ്മാന് ഒരു മകനും ഒരു മകളുമാണുള്ളത്. ഭാര്യ ജെസി 1997 ല്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു.












Click it and Unblock the Notifications