ഇന്ത്യ-ആസ്ത്രേലിയ ഒന്നാം ടെസ്റ് ചൊവാഴ്ച മുതല്‍

മുംബൈ: വാങ്കഡെ സ്റേഡിയത്തില്‍ ഫിബ്രവരി 27 ചൊവാഴ്ച മുതല്‍ തീപാറുന്ന പോരാട്ടത്തിന്റെ അഞ്ച് നാളുകള്‍. തുടര്‍ച്ചയായ 15 മത്സരങ്ങള്‍ വിജയിച്ച് ടെസ്റ് ക്രിക്കറ്റിലെ അനൗദ്യോഗിക ചാമ്പ്യന്മാരായി വന്ന ആസ്ത്രേലിയ ഒരു വശത്ത്. വര്‍ഷങ്ങളായി നാട്ടില്‍ തോറ്റിട്ടില്ലെന്ന ഖ്യാതിയുമായി ഇന്ത്യ മറുവശത്ത്.

ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റിന് ചൊവാഴ്ച തുടക്കം കുറിക്കുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ചിന്തിക്കുന്നത് ഒന്നു മാത്രം. ലോക റിക്കാര്‍ഡുമായി കുതിച്ചുവരുന്ന കങ്കാരുക്കളുടെ ശൗര്യത്തിന് കടിഞ്ഞാണിടാന്‍ കൊല്‍ക്കത്തയുടെ രാജകുമാരന്‍ നയിക്കുന്ന ഇന്ത്യന്‍ പുലികള്‍ക്കാകുമോ.

നാഗ്പൂരിലും മുംബൈയിലും നടന്ന ത്രിദിനമത്സരങ്ങള്‍ എന്തിന്റെയെങ്കിലും സൂചനയാണെങ്കില്‍ ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. രണ്ടു സന്നാഹമത്സരങ്ങളിലും ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പന്തുകള്‍ നേരിടാന്‍ കഴിയാതെ ആസ്ത്രേലിയന്‍ ബാറ്റ്സ്മാന്മാര്‍ കുഴങ്ങുകയായിരുന്നു. ചൊവാഴ്ച ഒന്നാം ടെസ്റ് തുടങ്ങുന്ന മുംബൈയിലാണ് അത് വളരെയേറെ പ്രകടമായത്.

ക്യാപ്റ്റന്‍ സ്റീവ് വോ ഒഴിച്ചുള്ള ബാറ്റ്സാന്മാര്‍ക്കൊന്നും ഇന്ത്യന്‍ ബൗളര്‍മാരെ ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ സാഹചര്യത്തില്‍ കളിച്ച് നല്ല പരിചയവും റിക്കാര്‍ഡുമുള്ള മാര്‍ക്ക് വോ ആകട്ടെ പരിക്കിന്റെ പിടിയിലും. ഇതാണ് അവസ്ഥയെങ്കില്‍ ഗ്ലെന്‍ മക്ഗ്രാത്തും ഷെയിന്‍ വോണും നയിക്കുന്ന ബൗളിംഗ് നിരയായിരിക്കും ആസ്ത്രേലിയയുടെ പ്രധാന ആശ്രയം.

എന്നാല്‍ ഇന്ത്യക്കും സന്തോഷിക്കാന്‍ ഏറെ വകയൊന്നുമില്ല. സ്റാര്‍ സ്പിന്നറായ അനില്‍ കുംബ്ലെയെ കൂടാതെയാണ് ഇന്ത്യ കളിക്കളത്തിലിറങ്ങുക. അടുത്തെങ്ങും കുംബ്ലെ എന്ന മാസ്റര്‍ സ്പിന്നറെ കൂടാതെ ഇന്ത്യ ടെസ്റിനിറങ്ങിയിട്ടില്ലെന്നത് ഗാംഗുലിക്കും കോച്ച് ജോണ്‍ റൈറ്റിനും തലവേദന സൃഷ്ടിക്കുന്നുണ്ട്. സ്പിന്നിന് അനുകൂലമായ സാഹചര്യത്തില്‍ മറ്റു സ്പിന്നര്‍മാര്‍ എത്ര തിളങ്ങും എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യന്‍ വിജയ പ്രതീക്ഷകള്‍.

ഇരുവിഭാഗവും 11 അംഗ സംഘത്തെ പ്രഖ്യാപിച്ചിട്ടില്ല. സെലക്ടര്‍മാരെ വന്നതിനു ശേഷമേ അവസാന ഇലവനെ തിരഞ്ഞെടുക്കൂ എന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറഞ്ഞത്. എന്നാല്‍ പരിക്കേറ്റ മാര്‍ക്ക് വോക്ക് കളിക്കാന്‍ സാധിക്കുമോ എന്ന് നിരീക്ഷിച്ചുവരികയാണ് ആസ്ത്രേലിയന്‍ സംഘം.

ഇന്ത്യ ഏതു തരത്തിലുള്ള ടീമിനെയാണ് രംഗത്തിറക്കുക എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്ന കാര്യം. ആസ്ത്രേലിയയെപ്പോലൊരു ടീമിനെ നേരിടാന്‍ നാല് ബൗളര്‍മാര്‍ മതിയാകുമോ എന്നത് ഇന്ത്യന്‍ ക്യാമ്പിനെ അലട്ടിക്കൊണ്ടിരിക്കുന്നു. ഒരു ബൗളറെ കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ അത് ആരെ വേണമെന്നതും വിഷമം പിടിപ്പിക്കുന്ന തീരുമാനമാണ്.

എന്തായാലും ചൊവാഴ്ച രാവിലെ പിച്ച് പരിശോധിച്ചതിനു ശേഷം ആയിരിക്കും ടീം പ്രഖ്യാപിക്കുക. മൂന്നു സീമര്‍മാരെ കളിപ്പിക്കുകയാണെങ്കില്‍ അജിത് അഗാര്‍ക്കര്‍, ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍ എന്നിവര്‍ ടീമില്‍ ഉണ്ടാകും. രണ്ടു സീമര്‍മാര്‍ മാത്രമാണെങ്കില്‍ അഗാര്‍ക്കറോ സഹീര്‍ ഖാനോ പുറത്തിരിക്കേണ്ടിവരും. അതുപോലെ അഞ്ച് ബൗളര്‍മാരെ ടീമിലുള്‍പ്പെടുത്തുകയാണെങ്കില്‍ മധ്യനിരബാറ്റ്സ്മാന്‍ വി.വി.എസ്. ലക്ഷ്മണിനും അവസരം ലഭിച്ചേക്കില്ല.

ടീം ഇവരില്‍ നിന്ന്:

ഇന്ത്യ: സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍), രാഹുല്‍ ദ്രാവിഡ് (വൈസ് ക്യാപ്റ്റന്‍), ശിവ് സുന്ദര്‍ ദാസ്, സദഗോപന്‍ രമേശ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ്. ലക്ഷ്മണ്‍, നയന്‍ മോംഗിയ (വിക്കറ്റ് കീപ്പര്‍), അജിത് അഗാര്‍ക്കര്‍, ജവഗല്‍ ശ്രീനാഥ്, ഹേമംഗ് ബദാനി, രാഹുല്‍ സംഘ്വി, ഹര്‍ബജന്‍ സിംഹ്, നരേന്ദ്ര ഹിര്‍വാനി, സഹീര്‍ ഖാന്‍. കോച്ച്: ജോണ്‍ റൈറ്റ്.

ആസ്ത്രേലിയ: സ്റീവ് വോ (ക്യാപ്റ്റന്‍), ആദം ഗില്‍ക്രിസ്റ് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മൈക്കല്‍ സ്ലേറ്റര്‍, മാത്യു ഹെയ്ഡന്‍, റിക്കി പോണ്ടിംഗ്, ജസ്റിന്‍ ലാംഗര്‍, ഡാമിയന്‍ മാര്‍ട്ടിന്‍, മാര്‍ക്ക് വോ, ഷെയ്ന്‍ വോണ്‍, ഗ്ലെന്‍ മക്ഗ്രാത്ത്, കോളിന്‍ മില്ലര്‍, ഡാമിയന്‍ ഫ്ലെമിംഗ്, ജാസന്‍ ഗില്ലെസ്പി, മൈക്കല്‍ കാസ്പറോവിച്ച്. കോച്ച്: ജോണ്‍ ബുക്കാനന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+