കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിയ വീണ്ടും; എഫ്സി കൊച്ചിന് ജയം

  • By Super
Google Oneindia Malayalam News

കൊല്‍ക്കത്ത: ദേശീയ ഫുട്ബോള്‍ ലീഗില്‍ എഫ്സി കൊച്ചിന്‍ ജൈത്രയാത്ര തുടരുന്നു. ഫിബ്രവരി 26 തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ടോളിഗഞ്ച് അഗ്രഗാമിയെ അവര്‍ എതിരില്ലാത്ത ഒരു ഗോളിന് കീഴ്പ്പെടുത്തി.

ഇതോടെ ഒമ്പതു കളികളില്‍ നിന്ന് 21 പോയിന്റുമായി കൊച്ചിന്‍ ടീം ഫുട്ബോള്‍ ലീഗിലെ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. 22 പോയിന്റുള്ള ഈസ്റ് ബംഗാളാണ് ഒന്നാം സ്ഥാനത്ത്.

ഗോള്‍കീപ്പര്‍, സ്ട്രൈക്കര്‍ എന്നീ സ്ഥാനങ്ങളില്‍ കളിച്ച് ഇന്ത്യന്‍ ഫുട്ബോള്‍ രംഗത്ത് വാര്‍ത്തയായ ലൈബീരിയക്കാരന്‍ സണ്‍ഡേ സിയയാണ് എഫ്സിക്കുവേണ്ടി നിര്‍ണായക ഗോള്‍ നേടിയത്. 65ാം മിനിറ്റിലായിരുന്നു ആ ഗോള്‍. ആദ്യപകുതിയില്‍ ഗോള്‍കീപ്പര്‍ സ്ഥാനം വഹിച്ച സിയ രണ്ടാം പകുതിയില്‍ സ്ട്രൈക്കറുടെ റോള്‍ ഏറ്റെടുക്കുകയായിരുന്നു. ദേശീയ ലീഗില്‍ ഇതുവരെയുള്ള കളികളില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച ബഹുമതിയും സിയയുടെ പേരിലാണ് - അഞ്ച് ഗോള്‍.

ഒന്നാം പകുതിയില്‍ നന്നായി കളിച്ച ടോളിഗഞ്ച് ടീമിനെ പിടിച്ചു നിര്‍ത്താന്‍ എഫ്സി കൊച്ചിന്‍ നന്നെ പണിപ്പെട്ടു. രണ്ടാം പകുതിയിലും ബംഗാള്‍ ടീം മികച്ച കളി തന്നെ പുറത്തെടുത്തു. എന്നാല്‍ സിയയുടെ മാന്ത്രികപ്രകടനത്തിനുമുന്നില്‍ അവര്‍ തോല്‍വി വഴങ്ങുകയായിരുന്നു. ഐഎം വിജയന്റെ പാസില്‍ നിന്ന് പന്തുമായി മുന്നേറിയ സിയ ടോളിഗഞ്ച് ഡിഫന്‍ഡര്‍മാരായ റിയാസുള്‍ മുസ്തഫയും ദേബാശിഷ് പാല്‍ ചൗധരിയും തമ്മിലുണ്ടായ ധാരണപ്പിശകില്‍ നിന്നാണ് ഗോള്‍ നേടിയത്.

കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് നടന്ന മത്സരത്തില്‍ എസ്ബിടിയെ തോല്പിച്ചതിലും സിയയുടെ പങ്ക് നിര്‍ണ്ണായകമായിരുന്നു. ആ കളിയില്‍ രണ്ട് ഗോളുകളാണ് ഈ ലൈബീരിയക്കാരന്‍ നേടിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X