ദേശീയ ഫുട്ബോള്‍: എസ്ബിടി തോറ്റു
ഗോവ: ദേശീയ ഫുട്ബോള്‍ ലീഗില്‍ തിരുവനന്തപുരം എസ്ബിടിക്ക് വീണ്ടും തോല്‍വി. ഫിബ്രവരി 26 തിങ്കളാഴ്ച ഗോവയില്‍ നടന്ന മത്സരത്തില്‍ സാല്‍ഗോക്കര്‍ ഗോവയാണ് എസ്ബിടിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചത്.
ആദ്യപകുതിയില്‍ സാല്‍ഗോക്കര്‍ എസ്ബിടി ഗോള്‍മുഖത്ത് ഇരമ്പിക്കയറുകയായിരുന്നു. ആദ്യപകുതിയുടെ 10ാം മിനിറ്റിലും 14ാം മിനിറ്റിലുമാണ് ഗോളുകള്‍ പിറന്നത്. അലക്സ് ആംബ്രോസും ജൂലിയസ് ആല്‍ബര്‍ട്ടോയുമാണ് ഗോവന്‍ ടീമിനു വേണ്ടി ഗോളുകള്‍ നേടിയത്.
രണ്ടാം പകുതിയില്‍ എസ്ബിടി കൂടുതല്‍ മികച്ച കളിയെടുത്തെങ്കില്‍ തന്ത്രങ്ങളിലെ പിഴവുകള്‍ അവര്‍ക്ക് വിനയായി. ആഷിഫ് സഹീര്‍, അബ്ദുള്‍ നൗഷാദ്, ഇഗ്നേഷ്യസ് എന്നിവര്‍ പലപ്പോഴായി സാല്‍ഗോക്കര്‍ ഗോള്‍മുഖത്ത് ഇരച്ചു കയറിയെങ്കിലും ഗോള്‍ നേടാനായില്ല.












Click it and Unblock the Notifications