ആദ്യ ടെസ്റ്റിന് തുടക്കമായി
മുംബൈ: ഇന്ത്യയും ആസ്ട്രേലിയയുമായുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ഫിബ്രവരി 27 ചൊവാഴ്ച രാവിലെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ തുടങ്ങി. ടോസ് നേടിയ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ഇന്ത്യയ്ക്കു വേണ്ടി എസ് എസ് ദാസും സദഗോപന്‍ രമേശും ഓപ്പണിംഗിനിറങ്ങി.
കോച്ച് ജോണ്‍ റൈറ്റിന്റെ കംപ്യൂട്ടര്‍ തന്ത്രങ്ങളുടെ ബലത്തിലാണ് ഇന്ത്യ ലോകചാമ്പ്യന്മാരായ ആസ്ട്രേലിയയ്ക്കെതിരേ ഇറങ്ങിയിരിക്കുന്നത്. ബാംഗ്ലൂരിലെ ഒരു സ്വകാര്യ കമ്പനി രൂപപ്പെടുത്തിയ സോഫ്റ്റ്വെയറാണ് ജോണ്‍ റൈറ്റിന്റെ തന്ത്രങ്ങള്‍ക്കു പിന്നില്‍.
ആസ്ട്രേലിയയ്ക്കെതിരേ സ്പിന്‍ ബൗളര്‍മാരാണ് ഇന്ത്യയുടെ തുറുപ്പ് ചീട്ട്. എന്നാല്‍ വാങ്കഡെ സ്റ്റേഡിയത്തിലെ പിച്ചില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി തൃപ്തനല്ല.
പിച്ച് സ്പിന്നിനെ തുണയ്ക്കുന്ന തരത്തിലുള്ളതാകണമെന്ന് ഇന്ത്യന്‍ കോച്ചും ക്യാപ്റ്റനും മുംബൈ ക്രിക്കറ്റ് അസോസിയേഷനാട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പേസ് ബൗളര്‍മാരെ അനുകൂലിക്കുന്ന തരത്തില്‍ പിച്ചില്‍ ധാരാളം പുല്ലുണ്ട്. ഇത് മികച്ച പേസ് നിരയുള്ള ആസ്ട്രേലിയയ്ക്ക് മുന്‍തൂക്കം നല്‍കാനാണ് സാധ്യത.












Click it and Unblock the Notifications