കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ പതറുന്നു; രണ്ടിന് 58

  • By Staff
Google Oneindia Malayalam News

മുംബൈ: ആസ്ത്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ ഇന്ത്യ പതറുന്നു. രണ്ടാം ദിവസം കളി തീരുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 58 റണ്‍സെടുക്കുന്നതിനിടയില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.

ഓപ്പണര്‍മാരായ ശിവ് സുന്ദര്‍ ദാസ് (7), സദഗോപന്‍ രമേശ് (44) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാന്മാര്‍. നയന്‍ മോംഗിയ കൈയില്‍ ഏറു കിട്ടിയതിനെ തുടര്‍ന്ന് പരിക്കേറ്റ് പുറത്തുപോയി. ആറ് റണ്‍സോടെ രാഹുല്‍ ദ്രാവിഡും റണ്ണൊന്നുമെടുക്കാതെ സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ് ക്രീസില്‍.

173 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യക്കുവേണ്ടി രണ്ടാം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ദാസും രമേശും ശ്രദ്ധയോടെയാണ് കളിച്ചത്. എന്നാല്‍ സ്കോര്‍ 33ല്‍ എത്തിയപ്പോള്‍ ഗില്ലസ്പിയുടെ ഒരു പന്തില്‍ ദാസ് കബളിപ്പിക്കപ്പെട്ടു. മികച്ച രീതിയില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ശ്രദ്ധ നഷ്ടപ്പെട്ട രമേശ് വിക്കറ്റ് തുലച്ചുകളയുകയായിരുന്നു. മക്ഗ്രാത്തിന്റെ പന്തില്‍ റിക്കി പോണ്ടിംഗ് പിടിച്ചാണ് രമേശ് പുറത്തായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X