കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഫ്സി കൊച്ചിന് വീണ്ടും ജയം

  • By Super
Google Oneindia Malayalam News

മുംബൈ: മഹീന്ദ്ര യുണൈറ്റഡിന്റെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ച് എഫ്സി കൊച്ചിന്‍ ദേശീയ ഫുട്ബോള്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം വിജയം നേടി. ഈ വിജയത്തോടെ 24 പോയിന്റോടെ എഫ്സി ലീഗില്‍ ഒന്നാമതെത്തി.

10 കളികളില്‍ ഏഴു വിജയവും മൂന്നു സമനിലയും ഉള്ള എഫ്സി കൊച്ചിനാണ് ദേശീയ ലീഗില്‍ ഇതുവരെ തോല്‍ക്കാതെ മുന്നേറുന്ന ടീം.

മാര്‍ച്ച് ഒന്ന് വ്യാഴാഴ്ച നടന്ന മത്സരത്തില്‍ 41ാം മിനിറ്റില്‍ ടി.എസ്. അനോജ് നേടിയ ഗോളാണ് എഫ്സിയെ വിജയിപ്പിച്ചത്. കൊച്ചിന്‍ ടീമിന് ലഭിച്ച അഞ്ചാമത്തെ കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ഗോള്‍. ലൈബീരിയക്കാരനായ യൂജിന്‍ ഗ്രേ എടുത്ത കിക്ക് മഹീന്ദ്ര ഗോളി വീരേന്ദര്‍ സിംഹ് ചാടി തടുത്തിട്ടു. എന്നാല്‍ പന്ത് സ്ട്രൈക്കര്‍ ആരോണ്‍ കോളിന്റെ കാലിലേക്കാണ് പോയത്. കോള്‍ അനോജിന് നേരെ തട്ടിക്കൊടുത്തപ്പോള്‍ പന്ത് വലയിലെത്തിക്കേണ്ട ചുമതലയേ പിന്നീടുണ്ടായിരുന്നു. അനോജിന്റെ മൂന്നാമത്തെ ഗോളാണിത്.

മഹീന്ദ്രയുടെ നാലാമത്തെ തോല്വിയാണ് ഇത്. തുടര്‍ച്ചയായ രണ്ടാമത്തേതും. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ അവര്‍ ഈസ്റ് ബംഗാളിനോട് എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റിരുന്നു. മഹീന്ദ്രക്ക് ഇപ്പോള്‍ 10 പോയിന്റുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X