ഹോക്കി: ഇന്ത്യ ജര്‍മ്മനിയെ തോല്പിച്ചു
ഹൈദരാബാദ്: ജര്‍മ്മനിക്കെതിരായ രണ്ടാമത്തെ ഹോക്കി ടെസ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ ജയിച്ചത്.
മുംബൈയില്‍ നടന്ന ആദ്യ ടെസ്റില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യ തോറ്റിരുന്നു. പരമ്പരയിലെ അവസാനത്തെ ടെസ്റ് മാര്‍ച്ച് അഞ്ച് തിങ്കളാഴ്ച ചെന്നൈയില്‍ നടക്കും.
21ാം മിനിറ്റില്‍ ദര്‍ജീത് സിംഹ് ദില്ലനിലൂടെയാണ് ഇന്ത്യ മുന്നിലെത്തിയത്. ഒരു പെനാല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. 57ാം മിനിറ്റില്‍ തജ്ബീര്‍ സിംഹ് ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി. തൊട്ടടുത്ത നിമിഷത്തില്‍ തന്നെ ജസ്റസ് ഷാരോസ്കി ഒരു ഗോള്‍ മടക്കിയെങ്കിലും വീണ്ടും ഗോള്‍ വീഴാതെ നോക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു.












Click it and Unblock the Notifications