കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസ്ത്രേലിയക്ക് ജയിക്കാന്‍ 47 റണ്‍സ്

  • By Staff
Google Oneindia Malayalam News

മുംബൈ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ് ജയിക്കാന്‍ ആസ്ത്രേലിയക്ക് 47 റണ്‍സ് വേണം. ഈ ടെസ്റില്‍ വിജയം നേടുകയാണെങ്കില്‍ അത് ആസ്ത്രേലിയയുടെ തുടര്‍ച്ചയായ 16ാം ടെസ്റ് വിജയമായിരിക്കും.

രണ്ടു വിക്കറ്റിന് 58 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 219 റണ്‍സിന് അവസാനിച്ചു. 65 റണ്‍സെടുത്ത സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

മാര്‍ച്ച് ഒന്ന് വ്യാഴാഴ്ച രാവിലെ വളരെ കരുതലോടെയാണ് രാഹുല്‍ ദ്രാവിഡും സച്ചിന്‍ ടെണ്ടുല്‍ക്കറും ബാറ്റിംഗ് തുടങ്ങിയത്. ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 29 ഓവറില്‍ 57 റണ്‍സേ ചേര്‍ത്തുള്ളൂവെങ്കിലും വിക്കറ്റ് പോകാതെ പിടിച്ചു നില്‍ക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞു.

എന്നാല്‍ ഉച്ചഭക്ഷണത്തിനു ശേഷം മത്സരഗതി മാറി മറിഞ്ഞു. തുടക്കത്തില്‍ സച്ചിന്‍ ആഞ്ഞടിച്ചെങ്കിലും മാര്‍ക്ക് വോയുടെ പന്തില്‍ നിര്‍ഭാഗ്യകരമായി സച്ചിന്‍ പുറത്തായി. റിക്കി പോണ്ടിംഗിന്റെ ക്യാച്ച് അവിശ്വസനീയമായിരുന്നു. പിന്നീട് വിക്കറ്റ് വീഴ്ചയുടെ ഘോഷയാത്രയായിരുന്നു. ഒരു റണ്ണെടുത്ത ഗാംഗുലി റണ്ണൗട്ട്.

വിവിഎസ് ലക്ഷ്മണിനെ മാര്‍ക് വോയുടെ പന്തില്‍ ഗില്‍ക്രിസ്റ് പിടിച്ചു പുറത്താക്കിയപ്പോള്‍ ദ്രാവിഡ് ഷെയ്ന്‍ വോണിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. പിന്നീട് ചെറിയ ചെറുത്തു നില്പ് കാണിച്ചത് 28 റണ്‍സെടുത്ത നയന്‍ മോംഗിയ മാത്രമാണ്.

ആസ്ത്രേലിയക്കു വേണ്ടി ജാസന്‍ ഗില്ലസ്പിയും മാര്‍ക്ക് വോയും മൂന്നു വിക്കറ്റു വീതം വീഴ്ത്തി. മക്ഗ്രാത്ത് രണ്ടും ഷെയ്ന്‍ വോണ്‍ ഒന്നും വിക്കറ്റുകള്‍ നേടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X