Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസിഡണ്ട്സ് ഇലവനെ ഗാംഗുലി നയിക്കും

ദില്ലി: മാര്‍ച്ച് ആറ് ചൊവാഴ്ച ആസ്ത്രേലിയക്കെതിരെ ദില്ലിയില്‍ നടക്കുന്ന ത്രിദിന മത്സരത്തില്‍ ബോര്‍ഡ് പ്രസിഡണ്ട്സ് ഇലവനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി നയിക്കും.

ബിസിസിഐ വൈസ് പ്രസിഡണ്ട് സി.കെ. ഖന്ന വാര്‍ത്താഏജന്‍സിയെ അറിയിച്ചതാണ് ഇക്കാര്യം. വിക്കറ്റ് കീപ്പര്‍ വിജയ് ദാഹിയയെയായിരുന്നു ആദ്യം ക്യാപ്റ്റനായി തീരുമാനിച്ചിരുന്നത്. ഇനി ദാഹിയ വൈസ് ക്യാപ്റ്റനായിരിക്കും.

രണ്ടാം ടെസ്റിനു മുന്നോടിയായി ആസ്ത്രേലിയന്‍ ബൗളിംഗുമായി കൂടുതല്‍ പരിചയം നേടാന്‍ തന്നെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഗാംഗുലി തന്നെ സെലക്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു എന്ന് കരുതുന്നു.

മുംബൈയില്‍ നടന്ന ആദ്യടെസ്റില്‍ ഇന്ത്യ ആസ്ത്രേലിയയോട് 10 വിക്കറ്റിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ എട്ടും രണ്ടാം ഇന്നിംഗ്സില്‍ ഒന്നും റണ്‍സുകളാണ് ഗാംഗുലി എടുത്തത്. മാര്‍ച്ച് 11 ഞായറാഴ്ച കൊല്‍ക്കത്തയിലാണ് രണ്ടാം ടെസ്റ് തുടങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+