എസ്ബിടിക്ക് സമനില
കൊല്‍ക്കത്ത: ദേശീയ ഫുട്ബോള്‍ ലീഗില്‍ സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറും ടോളിഗഞ്ച് അഗ്രഗാമിയും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. മാര്‍ച്ച് രണ്ട് വെളളിയാഴ്ച കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി.
കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ തോല്‍വി പിണഞ്ഞ എസ്ബിടിക്ക് ഈ സമനില ആശ്വസമായെങ്കിലും പോയിന്റ് നിലയില്‍ അവര്‍ ഇപ്പോഴും ഏറ്റവും താഴെയാണ്. 10 കളികളില്‍ നിന്ന് വെറും അഞ്ച് പോയിന്റ് മാത്രമാണ് എസ്ബിടിക്ക് ഇപ്പോഴുളളത്. ടോളിഗഞ്ചിന് അത്ര തന്നെ മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റും.
രണ്ടു തവണയും ലീഡ് നേടിയ ശേഷമാണ് എസ്ബിടി സമനില വഴങ്ങിയത്. ആറാം മിനിറ്റില്‍ തന്നെ അബ്ദുള്‍ നൗഷാദ് എസ്ബിടിയെ മുന്നിലെത്തിച്ചു. എന്നാല്‍ എട്ടാം മിനിറ്റില്‍ ഭബാനി മൊഹന്തി ടോളിഗഞ്ചിനു വേണ്ടി ഗോള്‍ മടക്കി. പിന്നീട് 30ാം മിനിറ്റില്‍ അബ്ദുള്‍ ഹക്കീം എസ്ബിടിയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാല്‍ രണ്ടാം പകുതിയുടെ 10ാം മിനിററില്‍ ടോളിഗഞ്ച് വീണ്ടും സമനില ഗോള്‍ നേടി. സ്ട്രൈക്കര്‍ അചിലേഫുവിന്റെ വകയായിരുന്നു ഈ ഗോള്‍.












Click it and Unblock the Notifications