ഹോക്കി: ഇന്ത്യ തോറ്റു; ജര്‍മ്മനിക്ക് ടെസ്റ് പരമ്പര
ചെന്നൈ: രണ്ടാം ടെസ്റിലെ തോല്‍വിക്ക് ജര്‍മ്മനി പകരം വീട്ടി. ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള ഹോക്കി ടെസ്റ് പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ ഇന്ത്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്പിച്ച് ജര്‍മ്മനി പരമ്പര നേടി.
പരമ്പരയിലെ ആദ്യമത്സരത്തില്‍ മുംബൈയില്‍ ഇന്ത്യ ജര്‍മ്മനിയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റിരുന്നു. എന്നാല്‍ ഹൈദരാബാദില്‍ നടന്ന രണ്ടാമത്തെ മത്സരം 2-1ന് ജയിച്ച് ഇന്ത്യ തുല്യത നേടി.
മാര്‍ച്ച് നാല് ഞായറാഴ്ച നടന്ന അവസാനത്തെ മത്സരത്തില്‍ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇന്ത്യ എതിരില്ലാത്ത ഒരു ഗോളിന് മുന്നിലായിരുന്നു. 19ാം മിനിറ്റില്‍ ദീപക് താക്കൂറാണ് ഇന്ത്യയുടെ ഗോള്‍ നേടിയത്.
എന്നാല്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ വീറോടെ കളിച്ച ജര്‍മ്മന്‍ നിര ഇന്ത്യയെ നിഷ്പ്രഭമാക്കി. അവസാന 20 മിനിറ്റില്‍ ഇന്ത്യന്‍ ഗോള്‍മുഖത്ത് അധികസമ്മര്‍ദ്ദം ചെലുത്തിയ ജര്‍മ്മനി രണ്ടു ഗോളുകള്‍ നേടി മുന്നിലെത്തി. 57ാം മിനിറ്റില്‍ ഒലിവര്‍ ഡോംകെയും 62ാം മിനിറ്റില്‍ ബ്യോണ്‍ മൈക്കലുമാണ് ജര്‍മ്മനിയുടെ ഗോള്‍ നേടിയത്.












Click it and Unblock the Notifications