കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീഡ് പോസ്റ് കേന്ദ്രങ്ങളിലൂടെ പാസ്പോര്‍ട്ടും

  • By Staff
Google Oneindia Malayalam News

ദില്ലി: രാജ്യത്തുള്ള 117 സ്പീഡ് പോസ്റ് കേന്ദ്രങ്ങളിലൂടെ ഇനി പാസ്പോര്‍ട്ട് സംബന്ധമായ എല്ലാ ഇടപാടുകളും നടത്താം.

സ്പീഡ് പോസ്റ് കേന്ദ്രങ്ങള്‍ പാസ്പോര്‍ട്ടിനുള്ള അപേക്ഷകള്‍ സ്വീകരിക്കുകയും അപേക്ഷകള്‍ പരിശോധിക്കുകയും ചെയ്യുമെന്ന് വാര്‍ത്താവിനിമയ മന്ത്രി രാംവിലാസ് പാസ്വാന്‍ മാര്‍ച്ച് അഞ്ച് തിങ്കളാഴ്ച അറിയിച്ചു.

സ്പീഡ് പോസ്റ് കേന്ദ്രങ്ങളില്‍ പാസ്പോര്‍ട്ടിനുള്ള അപേക്ഷകള്‍ വില്‍ക്കുന്നതായിരിക്കും. ഇവിടങ്ങളില്‍ അപേക്ഷകള്‍ സ്വീകരിച്ച് പരിശോധിച്ച ശേഷം പ്രാദേശിക പാസ്പോര്‍ട്ട് ഓഫീസിലേക്ക് സ്പീഡ് പോസ്റ് വഴി അപേക്ഷകള്‍ അയക്കും. തുടര്‍ന്നുള്ള നടപടികള്‍ പാസ്പോര്‍ട്ട് ഓഫീസായിരിക്കും നടത്തുക.

സാധാരണ പാസ്പോര്‍ട്ടിനുള്ള പുതിയ അപേക്ഷകള്‍ മാത്രമേ ഇപ്രകാരം സ്വീകരിക്കുകയുള്ളു. അപേക്ഷകന് പാസ്പോര്‍ട്ട് അപേക്ഷയുടെ പുരോഗതി അറിയാന്‍ ഒരു കീ നമ്പര്‍ നല്‍കും. ഫോണിലൂടെ ഈ കീ നമ്പര്‍ പറഞ്ഞാല്‍ പുരോഗതി അറിയാനാകും.

രാജ്യത്തെ 800 പ്രധാന പോസ്റോഫീസ് കൗണ്ടറുകളില്‍ ഇതിനുള്ള സൗകര്യം ഉണ്ടായിരിക്കും. കേരളത്തിലെ എല്ലാ കേന്ദ്രങ്ങളിലും ഈ സൗകര്യം ഏര്‍പ്പെടുത്തും. താമസിയാതെ രാജ്യം മുഴുവന്‍ ഇത് വ്യാപിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. തപാല്‍ വകുപ്പും വിദേശകാര്യവകുപ്പും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

രാജ്യത്ത് പാസ്പോര്‍ട്ടുള്ളവരില്‍ കൂടുതലും കേരളത്തിലാണ്. കേരളത്തിലെ 3, 57, 000 പേര്‍ക്ക് പാസ്പോര്‍ട്ടുണ്ട്. രാജ്യത്ത് മൊത്തം രണ്ട് കോടിയോളം പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X