Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ ഇന്ത്യ എസ്ബിടിയെ 6-1ന് തകര്‍ത്തു

മുംബൈ: സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന് (എസ്ബിടി) ദേശീയ ഫുട്ബോള്‍ ലീഗില്‍ നാണം കെട്ട പരാജയം. മാര്‍ച്ച് അഞ്ച് തിങ്കളാഴ്ച മുംബൈയില്‍ നടന്ന തങ്ങളുടെ 11 -ാമത് മത്സരത്തില്‍ എയര്‍ ഇന്ത്യ എസ്ബിടിയെ 6-1നാണ് കെട്ടുകെട്ടിച്ചത്.

എയര്‍ ഇന്ത്യ സ്ട്രൈക്കര്‍ ബുംഗോ ഹാട്രിക്കുള്‍പ്പെടെ നാലു ഗോളുകള്‍ എസ്ബിടിയുടെ വലയില്‍ അടിച്ചു കയറ്റി. ടൂര്‍ണമെന്റിലെ രണ്ടാമത്തെ ഹാട്രിക്കാണിത്. നേരത്തെ മോഹന്‍ബഗാന്റെ ആര്‍.സി. പ്രകാശ് എയര്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ഹാട്രിക്ക് നേടിയിരുന്നു.

എയര്‍ ഇന്ത്യക്ക് മുന്നില്‍ ചൂളിപ്പോയെങ്കിലും മത്സരത്തിലെ ആദ്യഗോള്‍ നേടിയത് എസ്ബിടിയാണ്. 30ാം മിനിറ്റില്‍ ആസിഫ് സഹീറിലൂടെ. എന്നാല്‍ ജിജു ജേക്കബ്, സുനില്‍കുമാര്‍, വിനയ് കുമാര്‍ എന്നീ പ്രഗത്ഭര്‍ പരിക്കുമൂലം കളിയില്‍ നിന്നും വിട്ടുനിന്നതിനാല്‍ എസ്ബിടിയുടെ പ്രതിരോധത്തില്‍ വിള്ളലുകള്‍ ധാരാളമായിരുന്നു.

ആദ്യപകുതിക്ക് അവസാനിക്കുന്നതിന് നിമിഷങ്ങള്‍ മാത്രമുള്ളപ്പോഴാണ് എയര്‍ ഇന്ത്യ സമനിലഗോള്‍ നേടിയത് - ബുംഗോയിലൂടെ. രണ്ടാം പകുതിയുടെ മൂന്നാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ബുംഗോ വീണ്ടും ഗോളാക്കി മാറ്റി. പിന്നീട് രണ്ടു ഗോളുകള്‍ കൂടി നേടി എയര്‍ ഇന്ത്യ ലീഡുയര്‍ത്തി. ആന്റണിയും ജോസുമാണ് എയര്‍ ഇന്ത്യയുടെ മറ്റു രണ്ടു ഗോളുകള്‍ നേടിയത്. എസ്ബിടിയുടെ പ്രധാനഗോളി ഫിറോസ് ഷെരീഫിന് കഴിഞ്ഞ കളിയില്‍ ചുവപ്പുകാര്‍ഡ് കണ്ടതിനാല്‍ എയര്‍ഇന്ത്യയ്ക്കെതിരെ കളിക്കാന്‍ കഴിഞ്ഞില്ല . പകരഗോളിയായിറങ്ങിയ എം. രാജീവ് കുമാറിന് എയര്‍ ഇന്ത്യയുടെ ഗോള്‍ വര്‍ഷങ്ങള്‍ നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ . അഞ്ച് ഗോളുകള്‍ വഴങ്ങിയതോടെ രാജീവ് കുമാറിനെ കോച്ച് മാറ്റുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+