പ്രസിഡണ്ട്സ് ഇലവന്‍ 221ന് പുറത്ത്
ദില്ലി: ആസ്ത്രേലിയക്കെതിരായ ത്രിദിനമത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സില്‍ ബോര്‍ഡ് പ്രസിഡണ്ട്സ് ഇലവന്‍ 221 റണ്‍സിന് പുറത്തായി. രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ ആസ്ത്രേലിയ ഒരു വിക്കറ്റ നഷ്ടത്തില്‍ 53 റണ്‍സെടുത്തിട്ടുണ്ട്. ഇതോടെ ഒന്നാം ഇന്നിംഗ്സിലെ 230 റണ്‍സുള്‍പ്പെടെ 281 റണ്‍സിന്റെ ലീഡായി.
രണ്ടാം ദിവസം കളി പുനരാരംഭിച്ച ആസ്ത്രേലിയ 451 റണ്‍സിന് എല്ലാവരും പുറത്തായി. തുടര്‍ന്ന് ബാറ്റിംഗ് തുടങ്ങിയ പ്രസിഡണ്ട് ഇലവന് മുറയ്ക്ക് വിക്കറ്റുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. ആസ്ത്രേലിയന്‍ ബൗളിംഗിനെ പരിചയപ്പെടുക എന്ന ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി 40 റണ്‍സിന് പുറത്തായി. 66 റണ്‍സെടുത്ത ദിനേശ് മോംഗിയയാണ് പ്രസിഡണ്ട്സ് ഇലവന്റെ ടോപ് സ്കോറര്‍.
ആസ്ത്രേലിയക്കു വേണ്ടി മൈക്കല്‍ കാസ്പറോവിച്ച് 68 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. കോളിന്‍ മില്ലറും മാര്‍ക്ക് വോയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
പ്രസിഡണ്ട്സ് ഇലവനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ആസ്ത്രേലിയക്ക് 26 റണ്‍സെടുത്ത ഓപ്പണര്‍ മാത്യു ഹെയ്ഡനെയാണ് നഷ്ടപ്പെട്ടത്. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ 24 റണ്‍സോടെ മൈക്കല്‍ സ്ലേറ്ററും റണ്ണൊന്നുമെടുക്കാതെ ജസ്റിന്‍ ലാംഗറും ബാറ്റ് ചെയ്യുന്നു.












Click it and Unblock the Notifications