കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനാഥ്, അഗാര്‍ക്കര്‍ പുറത്ത്; പ്രസാദ്, രാജു ടീമില്‍

  • By Super
Google Oneindia Malayalam News

ദില്ലി: സ്പിന്നര്‍മാരായ വെങ്കടപതി രാജു, ശരണ്‍ദീപ് സിംഹ്, മീഡിയര്‍ പേസര്‍മാരായ വെങ്കിടേഷ് പ്രസാദ്, ആശിഷ് നെഹ്റ എന്നിവരെ ആസ്ത്രേലിയക്കെതിരായ രണ്ടാം ടെസ്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചുവിളിച്ചു.

എന്നാല്‍ പരിക്കേറ്റ സീമര്‍മാരായ ജവഗല്‍ ശ്രീനാഥ്, അജിത് അഗാര്‍ക്കര്‍ എന്നിവരോടൊപ്പം ആദ്യ ടെസ്റ് ടീമിലുണ്ടായിരുന്ന സ്പിന്നര്‍മാര്‍ രാഹുല്‍ സംഘ്വി, നരേന്ദര്‍ ഹിര്‍വാനി എന്നിവര്‍ പുറത്തായി. സംഘ്വി ഒന്നാം ടെസ്റില്‍ കളിച്ചിരുന്നു. എന്നാല്‍ ഏറെക്കാലത്തിനു ശേഷം ടീമിലെത്തിയ ഹിര്‍വാനി ടെസ്റില്‍ കളിക്കാതെയാണ് പുറത്താകുന്നത്.

ബിസിസിഐ സെക്രട്ടറി ജയ്വന്ത് ലെലെ മാര്‍ച്ച് ഏഴ് ബുധനാഴ്ച പ്രഖ്യാപിച്ച ടീമില്‍ ഈ നാലു മാറ്റങ്ങളേയുള്ളൂ. മാര്‍ച്ച് 11 ഞായറാഴ്ച കൊല്‍ക്കത്തയിലാണ് രണ്ടാം ടെസ്റ് തുടങ്ങുന്നത്. മുംബൈയില്‍ നടന്ന ആദ്യ ടെസ്റില്‍ ഇന്ത്യ 10 വിക്കറ്റിന് തോറ്റിരുന്നു.

ടീം: സൗരവ് ഗാഗുലി (ക്യാപ്റ്റന്‍), സദഗോപന്‍ രമേശ്, ശിവ് സുന്ദര്‍ ദാസ്, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ്. ലക്ഷ്മണ്‍, ഹേമാംഗ് ബദാനി, നയന്‍ മോംഗിയ, സഹീര്‍ ഖാന്‍, ആശിഷ് നെഹ്റ, വെങ്കിടേഷ് പ്രസാദ്, ഹര്‍ബജന്‍ സിംഹ്, ശരണ്‍ദീപ് സിംഹ്, വെങ്കടപതി രാജു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X