ത്രിദിന മത്സരം സമനിലയില്‍
ദില്ലി: ആസ്ത്രേലിയയും ബോര്‍ഡ് പ്രസിഡണ്ട് ഇലവനും തമ്മില്‍ നടന്ന ത്രിദിന മത്സരം സമനിലയില്‍ അവസാനിച്ചു. മൂന്നാമത്തെ അവസാനത്തെയും ദിവസമായ മാര്‍ച്ച് എട്ട് വ്യാഴാഴ്ച കളി നിര്‍ത്തുമ്പോള്‍ ആസ്ത്രേലിയ രണ്ടാം ഇന്നിംഗ്സില്‍ ഏഴു വിക്കറ്റിന് 461 റണ്‍സ് എന്ന നിലയിലായിരുന്നു.
ഒരു വിക്കറ്റിന് 53 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ആസ്ത്രേലിയ ബാറ്റിംഗ് പ്രാക്ടീസിനാണ് സമയം ചെലവഴിച്ചത്. മുംബൈയില്‍ നടന്ന ആദ്യ ടെസ്റില്‍ ആസ്ത്രേലിയയുടെ മുന്‍നിര ഇന്ത്യന്‍ ബൗളര്‍മാരുടെ മുന്നില്‍ പതറിയതിനാല്‍ ആസ്ത്രേലിയന്‍ ക്യാപ്റ്റന്‍ ഈ കളിയിലെ ബാറ്റിംഗിന് കൂടുതല്‍ പ്രാധാന്യം കൊടുത്തു എന്നാണ് കരുതേണ്ടത്.
ആസ്ത്രേലിയയുടെ രണ്ടാം ഇന്നിംഗ്സില്‍ മാര്‍ക്ക് വോയും റിക്കി പോണ്ടിംഗും സെഞ്ച്വറികള്‍ നേടി. റിക്കി പോണ്ടിംഗ് ഒന്നാം ഇന്നിംഗ്സിലും സെഞ്ച്വറി നേടിയിരുന്നു. മാര്‍ക്ക് വോ 164 റണ്‍സെടുത്ത് പുറത്തായപ്പോള്‍ പോണ്ടിംഗ് 102 റണ്‍സോടെ പുറത്താകാതെ നിന്നു.
പ്രസിഡണ്ട്സ് ഇലവനു വേണ്ടി നരേന്ദ്ര ഹര്‍വാനി അഞ്ച് വിക്കറ്റെടുത്തു. സീമര്‍ രാകേഷ് പട്ടേല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.












Click it and Unblock the Notifications