ഗോപിചന്ദിന് ചരിത്രജയം
ബര്‍മിങ്ഹാം: പുല്ലേല ഗോപിചന്ദ് ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായി ചരിത്രനേട്ടം കൊയ്തു. പ്രകാശ് പദുക്കോണിനു ശേഷം ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് ഗോപിചന്ദ്.
മാര്‍ച്ച് 11 ഞായറാഴ്ച നടന്ന ഫൈനലില്‍ ചൈനയുടെ ചെന്‍ഹോങിനെ പരാജയപ്പെടുത്തിയാണ് ഗോപിചന്ദ് അപൂര്‍വിജയം സ്വന്തമാക്കിയത്. നേരിട്ട സെറ്റുകള്‍ക്ക് ഹോങിനെ പരാജയപ്പെടുത്തിയ ഗോപിചന്ദിന്റെ വിജയം ആധികാരികമായിരുന്നു. സ്കോര്‍:15-12, 15-6.
15 വര്‍ഷത്തിനു ശേഷമാണ് ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യക്കാരന്‍ ചാമ്പ്യനാവുന്നത്.
ആദ്യസെറ്റ് കടുത്ത പരീക്ഷണത്തെ അതിജീവിച്ചു നേടിയ ഗോപിചന്ദ് രണ്ടാം സെറ്റില്‍ എതിരാളിയെ നിഷ്പ്രഭമാക്കുകയായിരുന്നു. ആദ്യസെറ്റില്‍ 6-10ന് പിന്നില്‍ നിന്നതിനു ശേഷം കളിയിലേക്ക് അവിസ്മരണീയമാം വിധം തിരിച്ചുവന്ന ഗോപിചന്ദ് അപാരഫോമിലേക്കുയരുന്നതാണ് കണ്ടത്.
സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം പീറ്റര്‍ ഹെയ്ഡനെ തോല്പിച്ചാണ് ഗോപിചന്ദ് ഫൈനലിലെത്തിയത്.












Click it and Unblock the Notifications