ലക്ഷ്മണ്‍ ഇന്ത്യയുടെ മാനം കാത്തു
കൊല്‍ക്കൊത്ത: ആസ്ത്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ ഫോളോ ഓണ്‍ ഒഴിവാക്കാനുള്ള കിണഞ്ഞ പരിശ്രമത്തില്‍ വി.വി. എസ്. ലക്ഷ്മണിന്റെ 109 റണ്‍സ് ഇന്ത്യക്ക് തുണയായി.
ടെസ്റിന്റെ മൂന്നാം ദിവസമായ മാര്‍ച്ച് 13 ചൊവാഴ്ച കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 254 റണ്‍സ് എന്നതാണ് ഇന്ത്യയുടെ നില. 109 റണ്‍സോടെ ലക്ഷ്മണും ഏഴ് റണ്‍സോടെ ദ്രാവിഡുമാണ് ക്രീസിലുള്ളത്.
രാവിലെ കളി തുടങ്ങുമ്പോള്‍ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യക്ക് 274 റണ്‍സ് വേണ്ടിയിരുന്നു. ഓപ്പണര്‍മാരായ സദഗോപന്‍ രമേശ് 30 റണ്‍സും ശിവസുന്ദര്‍ ദാസ് 39 റണ്‍സുമെടുത്ത് പുറത്തായി. എന്നാല്‍ 10 റണ്‍സ് മാത്രമെടുത്ത തെണ്ടുല്‍ക്കറെ ഗില്ലെസ്പിയുടെ പന്തില്‍ വിക്കറ്റിന് പിറകില്‍ ആഡം ഗില്‍ക്രിസ്റ് പുറത്താക്കിയതാണ് ആതിഥേയരെ ഞെട്ടിച്ചത്.
പിന്നീട് നായകന്‍ സൗരവ് ഗാംഗുലിയും ലക്ഷ്മണും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിംഗ്സിന് ജീവന്‍ പകര്‍ന്നത്. ഗാംഗുലി 48 റണ്‍സെടുത്ത് പുറത്തായി. മക്ഗ്രാത്തിന്റെ പന്തില്‍ ഗില്‍ക്രിസ്റ് തന്നെയാണ് ഗാംഗുലിയെയും കൈക്കുള്ളിലാക്കിയത്.












Click it and Unblock the Notifications