ഇന്ത്യ ഫോളോഓണില്‍ കുടുങ്ങി
കല്‍ക്കത്ത: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റിലും ഇന്ത്യ ഭീഷണി നേരിടുന്നു. 445 റണ്‍സെടുത്ത ഓസ്ട്രേലിയക്കെതിരെ ഒന്നാം ഇന്നിംഗ്സില്‍ 171 റണ്‍സിന് പുറത്തായ ഇന്ത്യ ഫോളോ ഓണില്‍ കുടുങ്ങി.
രണ്ടാം ദിവസം എട്ട് വിക്കറ്റിന് 128 റണ്‍സ് എന്ന ദയനീയ നിലയില്‍ അവസാനിപ്പിച്ച ഇന്ത്യക്ക് ഫോളോ ഓണ്‍ ഒഴിവാക്കണമെങ്കില്‍ 256 റണ്‍സ് നേടണമായിരുന്നു. ഇന്ത്യയെ പതനത്തില്‍ നിന്ന് രക്ഷിക്കാന്‍ വി.വി.എസ്.ലക്ഷ്മണ് പരമാവധി ശ്രമിച്ചെങ്കിലും ഫോളോ ഓണ്‍ ഒഴിവാക്കാനുള്ള സ്കോര്‍ ഇന്ത്യക്ക് വിദൂരം തന്നെയായിരുന്നു.
മൂന്നാം ദിവസം ഒരു റണ്‍ കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ഇന്ത്യക്ക് ഒമ്പതാമത്തെ വിക്കറ്റ് നഷ്ടപ്പെട്ടു. വെങ്കിടപതി രാജുവിനെ (നാല്) മഗ്ഗ്രാത്ത് വിക്കറ്റിന് മുമ്പില്‍ കുടുക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ഏതു നിമിഷവും അവസാനിക്കാമെന്ന ഘട്ടത്തില്‍ ലക്ഷ്മണും വെങ്കിടേഷ് പ്രസാദും പിടിച്ചുനില്‍ക്കുന്നതാണ് കണ്ടത്.
പത്താം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ആദ്യഇന്നിംഗ്സിലെ ഏറ്റവും ദീര്‍ഘമായ കൂട്ടുക്കെട്ടായിരുന്നു ഇത്. ഇന്ത്യന്‍ ടീമില്‍ ചെറുത്തുനിന്ന ഒരേയൊരു ബാറ്റ്സ്മാനായ ലക്ഷ്മണ് ഷേന്വോണിന്റെ പന്തില്‍ പുറത്താകുമ്പോള്‍ 59 റണ്‍സെടുത്തിരുന്നു.